ചലച്ചിത്രം

തമിഴ് നടൻ തീപ്പെട്ടി ഗണേശൻ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

മിഴ് നടൻ തീപ്പെട്ടി ​ഗണേശൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.  ഏറെ നാളായി മധുരയിലെ രാജാജി ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം അവിടവച്ചു തന്നെയാണ് മരിച്ചത്.  ബില്ല 2, റെനിഗുണ്ട, ഉസ്താദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. 

സംവിധായകനായ സീനു രാമസാമിയാണ് വാർത്ത സ്ഥിരീകരിച്ചത്. എന്റെ സിനിമയിൽ അഭിനയിച്ചിട്ടുള്ള കാർത്തിക് എന്ന തീപ്പെട്ടി ​ഗണേശന്റെ അപ്രതീക്ഷിത വിയോ​ഗം ഞെട്ടലുണ്ടാക്കി. രാജാജി ആശുപത്രിയിൽ ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. ആദരാഞ്ജലികൾ ​ഗണേശാ- സീനു കുറിച്ചു. 

ലോക്ഡൗൺ കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ​ഗണേശൻ നടൻ അജിത്തിനോട് സഹായം അഭ്യർത്ഥിച്ച് രം​ഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്റെ യഥാർത്ഥ പേരായ കാർത്തിക് എന്ന് അജിത്ത് മാത്രമാണ് വിളിച്ചിരുന്നതെന്നും തന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞാൽ അദ്ദേഹം ഉറപ്പായും സഹായിക്കും എന്നുമാണ് ​ഗണേശൻ വിഡിയോയിലൂടെ പറഞ്ഞത്. തുടർന്ന് നടൻ രാഘവ ലോറൻസ് സഹായവുമായി എത്തിയിരുന്നു. 2019ൽ റിലീസ് ചെയ്ത കണ്ണേ കലൈമാനെ എന്ന ചിത്രത്തിലാണ് ഗണേശൻ അവസാനം പ്രത്യക്ഷപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി