ചലച്ചിത്രം

കത്രീന കൈഫിന്റെ ശരീര സൗന്ദര്യത്തിന്റെ രഹസ്യം ഇതാണ്, തുറന്നു പറഞ്ഞ് താരം

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി കത്രീന കൈഫിന് ഫിറ്റ്നസിന്റെ കാര്യത്തിൽ കോംപ്രമൈസ് ഇല്ല. ലോക്ക്ഡൗണിൽ പോലും കൃത്യമായി വ്യായാമം ചെയ്യാൻ താരം സമയം കണ്ടെത്തിയിരുന്നു. ഇപ്പോൾ തന്റെ ശരീരസൗന്ദര്യത്തിന് പിന്നാലെ രഹസ്യം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. 

ജിമ്മിൽ വർക്കൗട്ട് ചെയ്ത് വിയർത്ത് ഇരിക്കുന്ന ചിത്രത്തിനൊപ്പമാണ് താരം രഹസ്യം പങ്കുവെച്ചത്. ''കഴിക്കുക, ഉറങ്ങുക, പരിശീലനം ചെയ്യുക, ഇവയെല്ലാം തന്നെ ആവര്‍ത്തിക്കുക'' എന്നാണ് താരം കുറിച്ചത്. നോ മേക്കപ്പ് ലുക്കിലുള്ള താരത്തിന്റെ ചിത്രം ആരാധകരുടെ മനസ് കീഴടക്കിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. 

സോഷ്യൽ മീഡിയയിലൂടെ കത്രീന മുൻപും തന്റെ ഫിറ്റ്നസ് വിഡിയോകളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. നടന്‍ സിദ്ധാന്ത് ചതുര്‍വേദിക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കുന്ന വീഡിയോ കുറച്ച് കാലം മുന്‍പ് കത്രീന പങ്കുവച്ചിരുന്നതും ഇന്‍സ്റ്റായില്‍ ഹിറ്റായിരുന്നു. പൈലേറ്റ്‌സ് എന്ന വ്യായാമ രീതിയെ കുറിച്ചും കത്രീന മുന്‍പൊരു പോസ്റ്റ് ഇട്ടിരുന്നു. സാധാരണ ഗതിയില്‍ ജിമ്മിലെ വര്‍ക്ക് ഔട്ട് ഇഷ്ടപ്പെടുന്ന തനിക്ക് പൈലേറ്റ്‌സിലൂടെയും പേശീ വ്യായാമം നല്‍കാനായെന്ന് കത്രീന ഇന്‍സ്റ്റാ പോസ്റ്റില്‍ കുറിച്ചു. പൈലേറ്റ്‌സ് ചെയ്യുന്ന വിഡിയോയും ഇതിനൊപ്പം പങ്കുവച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത