ചലച്ചിത്രം

ആയുർവേദ ചികിത്സക്കായി കേരളത്തിൽ, നൈല ഉഷയ്ക്ക് ബർത്ത്ഡേ സർപ്രൈസ് ഒരുക്കി ഹോട്ടൽ ജീവനക്കാർ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ട നടിയാണ് നൈല ഉഷ. ദുബായിൽ സ്ഥിരതാമസമാക്കിയ താരം ഇപ്പോൾ ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ട്. തന്റെ പിറന്നാൾ സ്വസ്ഥമായി ആഘോഷിക്കാനായാണ് താരം ആയുർവേദ ചികിത്സയ്ക്കായി എത്തിയത്. അതിനിടെ ഹോട്ടലിലെ ജീവനക്കാർ താരത്തിന് നൽകിയ സർപ്രൈസാണ് വൈറലാവുന്നത്. 

പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞുകൊണ്ട് താരം വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ ആയുർവേദ ചികിത്സയ്ക്കായി പോയപ്പോഴാണ് സർപ്രൈസ് നൽകി ഞെട്ടിച്ചത്. പൂക്കൾ നൽകി താരത്തെ സ്വീകരിച്ച ജീവനക്കാർ കേക്കും ഒരുക്കിയിരിക്കുന്നു. കൂടാതെ താരത്തിന്റെ മുറിയും പിറന്നാൾ സ്പെഷ്യലായി അലങ്കരിച്ചിരുന്നു. 

മലയാളത്തിൽ സജീവസാന്നിധ്യമായി മാറുകയാണ് നൈല ഉഷ. ഈ വർഷം രണ്ട് ചിത്രങ്ങളിലാണ് തുടർച്ചയായി നടി അഭിനയിക്കുന്നത്. സുരേഷ് ഗോപി ചിത്രം പാപ്പൻ, ഷറഫുദീൻ നായകനാകുന്ന പ്രിയൻ ഓട്ടത്തിലാണ് എന്നിവയാണ് പുതിയ പ്രോജക്ടുകൾ. 2019ല്‍ റിലീസ് ചെയ്ത പൊറിഞ്ചു മറിയം ജോസ് ആണ് അവസാനമായി തിയറ്ററുകളിലെത്തിയ നൈല ഉഷ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍