ചലച്ചിത്രം

ഇത് ജയരാജിന്റെ ശബ്ദിക്കുന്ന കലപ്പ; ഇന്നു മുതൽ ഒടിടിയിൽ കാണാം

സമകാലിക മലയാളം ഡെസ്ക്

പൊന്‍കുന്നം വര്‍ക്കിയുടെ പ്രശസ്‍തമായ ചെറുകഥ ശബ്ദിക്കുന്ന കലപ്പയുടെ ദൃശ്യാവിഷ്കാരം പ്രേക്ഷകരിലേക്ക് എത്തി. ജയരാജ് സംവിധാനം ചെയ്ത സിനിമയാണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തത്. ശബ്ദിക്കുന്ന കലപ്പ എന്നു പേരു നൽകിയ ചിത്രം 2018 ലാണ് സിനിമയാക്കിയത്. വിവിധ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രം ഇപ്പോഴാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. 

കര്‍ഷകനും അയാളുടെ ഉഴവുകാളയും തമ്മിലുള്ള ഹൃദയബന്ധത്തെക്കുറിച്ച് പറയുന്ന കഥ മലയാളത്തിലെ എക്കാലത്തേയും മികച്ച ചെറുകഥകളിൽ ഒന്നാണ്. കർഷകരുടെ അവസ്ഥ കൃത്യമായി വരച്ചിടുന്നതാണ് ചിത്രം. മെയ് ഒന്നിന് റൂട്ട്സ് വിഡിയോ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം എത്തുക. 

2019ലെ ഐഎഫ്എഫ്ഐയില്‍ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന ചിത്രം അതേവര്‍ഷം തിരുവനന്തപുരത്തു നടന്ന അന്തര്‍ദേശീയ ഹ്രസ്വ ചലച്ചിത്രോത്സവത്തിലും പ്രദർശിപ്പിച്ചു. ദേശീയ അവാര്‍ഡ് ജേതാവ് നിഖില്‍ എസ് പ്രവീണ്‍ ആണ് ഛായാഗ്രാഹകന്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും ശ്രീജിത്ത് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. www.rootsvideo.com എന്ന വെബ്സൈറ്റിലൂടെ ഈ ചിത്രം ആസ്വദിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍