ചലച്ചിത്രം

സുരക്ഷ ഒരുക്കാമെന്ന് പൊലീസ്, ഈ ദുരന്ത കാലത്ത് മറ്റുള്ള കാര്യങ്ങൾക്ക് ഉപയോ​ഗിക്കൂവെന്ന് സിദ്ധാർഥ്

സമകാലിക മലയാളം ഡെസ്ക്

ബിജെപിയിൽ നിന്ന് രൂക്ഷമായ സൈബർ ആക്രമണം നേരിട്ട നടൻ സിദ്ധാർഥിന് പ്രത്യേക സുരക്ഷ വാ​ഗ്ദാനം ചെയ്ത് തമിഴ്നാട് പൊലീസ്. എന്നാൽ താരം സുരക്ഷാ വാ​ഗ്ദാനം തള്ളി. കോവിഡ് കാലത്ത് പൊലീസ് സേവനങ്ങൾ മറ്റു കാര്യങ്ങൾക്കുവേണ്ടി ഉപയോ​ഗിക്കണം എന്നാണ് താരം ട്വിറ്ററിൽ കുറിച്ചത്. 

കഴിഞ്ഞ ദിവസമാണ് താരത്തിന് നേരെ രൂക്ഷമായ സൈബർ ആക്രമണം നേരിട്ടത്. ഇത് വ്യക്തമാക്കിക്കൊണ്ട് താരം ട്വീറ്റ് പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് പൊലീസ് സുരക്ഷ വാ​ഗ്ദാനം ചെയ്തത്. സുരക്ഷയ്ക്ക് തമിഴ്‌നാട് പൊലീസിന് നന്ദി പറയുന്നു. എന്റെ കുടുംബത്തിന്റെ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു അവസരം ലഭിക്കുന്ന ആദ്യത്തെ ആളാണ് ഞാന്‍. എന്നിരുന്നാലും ഞാന്‍ ഈ വാഗ്ദാനം നിരാകരിക്കുകയാണ്. കോവിഡ് മഹാമാരിയില്‍ മികച്ച കാര്യങ്ങള്‍ക്കായാണ് പൊലീസ് സേവനം ഉപയോഗിക്കേണ്ടത്- സിദ്ധാര്‍ഥ് കുറിച്ചു. 

തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറയാനും താരം മറന്നില്ല. തന്റെ അമ്മ ഭയന്നിരിക്കുകയായിരുന്നു. അമ്മയെ സമാധാനിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടിയില്ല. അതിനാല്‍ ചില ട്വീറ്റുകള്‍ ഞാന്‍ വായിച്ചു കേള്‍പ്പിച്ചു. ഞാന്‍ ഓകെയാവുമെന്ന് പറഞ്ഞതിന് നന്ദി. വളരെ സാധാരണ നിലയില്‍നിന്നുള്ള സാധാരണക്കാരാണ് ഞങ്ങള്‍. നിങ്ങളുടെ വാക്കുകള്‍ ഞങ്ങള്‍ക്ക് വലുതാണ്- മറ്റൊരു ട്വീറ്റില്‍ താരം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം