ചലച്ചിത്രം

'മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി', മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനേയും ട്രോളി ബോബി ചെമ്മണ്ണൂർ

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനേയും ട്രോളി വ്യവസായിയായ ബോബി ചെമ്മണ്ണൂർ. മെയ് ദിനാശംസകൾ നേർന്നുകൊണ്ടാണ് രസകരമായ പോസ്റ്റ് പങ്കുവെച്ചത്. മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി, മെയ് ദിനാശംസകൾ- എന്നാണ് മോഹൻലാലിന്റേയും ആന്റണി പെരുമ്പാവൂരിന്റേയും ചിത്രങ്ങൾ പങ്കുവെച്ച് ബോബി ചെമ്മണ്ണൂർ കുറിച്ചത്. 

രസകരമായ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പോസ്റ്റിനെ എതിര്‍ത്തും തുണച്ചും നിരവധിപേർ കമന്റുകൾ ചെയ്യുന്നുണ്ട്. അതിനൊപ്പം തന്നെ രസകരമായ കമന്റുകളും വരുന്നുണ്ട്. തൊഴിലാളികളും കോടീശ്വരന്‍മാർ ആയിക്കോട്ടെ എന്ന് വിചാരിക്കുന്ന നല്ല മനസ്സുളളവർ അങ്ങനെ ചെയ്യും...താങ്കള്‍ക്ക് ആ മനസ്സ് ഇല്ലാത്തതു ഒരു അലങ്കാരമായി കാണരുത്- എന്നായിരുന്നു ഒരാളുടെ കമന്റ്. എനിക്കും ഒരു ജോലി തരൂ, താങ്കളെ ഞാൻ കോടീശ്വരൻ ആക്കാം എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. 

ഡ്രൈവറായാണ് ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ ജീവിതത്തിലേക്ക് എത്തുന്നത്. തുടർന്ന് വിശ്വസ്തനാവുകയായിരുന്നു. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ നരസിംഹം എന്ന ചിത്രത്തിലൂടെയാണ് ആന്റണി പെരുമ്പാവൂർ നിർമ്മാണം തുടങ്ങിയത്. മോഹൻലാലിനൊപ്പം 27ഓളം സിനിമകൾ ഒരുക്കാൻ ആന്റണി പെരുമ്പാവൂരിന് കഴിഞ്ഞു. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കെല്ലാം പിന്നിൽ ആന്റണിയായിരുന്നു. മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് ആന്റണിയുടേതായി പുറത്തിറങ്ങാനുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി