ചലച്ചിത്രം

മണിയാശാന്റെ ശക്തി അറിഞ്ഞു, ആശംസകളുമായി ജൂഡ്, പഴയ വിവാദം മറക്കാം

സമകാലിക മലയാളം ഡെസ്ക്

നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് എംഎം മണി. ഉടുമ്പൻചോലയിൽ നിന്ന് 31,000ത്തിന് മേലെ ഭൂരിപക്ഷം നേടിയാണ് അദ്ദേഹം വിജയത്തോട് അടുക്കുന്നത്. ഇപ്പോൾ മണിയാശാന് അഭിനന്ദനം അറിയിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. മണിയാന്റേയും ഭാര്യയുടേയും മനോഹരമായ ചിത്രം പങ്കുവെച്ചാണ് ജൂഡ് ആശംസ കുറിച്ചത്. 

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് മണിയാശാന്റെ പേരിൽ ജൂഡ് വിവാദത്തിലായിരുന്നു. എംഎം മണി മന്ത്രിയായപ്പോൾ വെറുതെ സ്കൂളിൽ പോയി എന്നായിരുന്നു ജൂഡ് കുറിച്ചത്. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായി. മണിയാശാനെ ആക്ഷേപിക്കുന്ന തരത്തിലാണ് പരാമർശം എന്നുപറഞ്ഞ് നിരവധി പേരാണ് രം​ഗത്തെത്തിയത്. പഴയ വിവാദങ്ങളെല്ലാം മറന്ന് മണിയാശാന് ആശംസ കുറിച്ചത് ആരാധകരുടെ മനം കവരുകയാണ്. 

ഏറ്റവും മികച്ചഭൂരിപക്ഷത്തിലാണ് മണിയാശാന്റെ വിജയം. യുഡിഎഫ് സ്ഥാനാർഥി ഇ എം അ​ഗസ്തിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. അതിനിടെ മണി വിജയിച്ചാൽ തലമൊട്ടയടിക്കുമെന്ന് അ​ഗസ്തി പറഞ്ഞിരുന്നു. പരാജയം ഉറപ്പായതോടെ നാളെ തല മൊട്ടയടിക്കുെന്ന് അ​ഗസ്തി വ്യക്തമാക്കി. എന്നാൽ  തല മൊട്ടയടിക്കേണ്ട എന്നാണ് ആഗസ്തിയോട് മണിയുടെ അഭ്യര്‍ത്ഥന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍