ചലച്ചിത്രം

'ചെകുത്താനെ ചവിട്ടി പുറത്താക്കിയ ദൈവത്തിന്റെ സ്വന്തം നാട്'; കേരളത്തിന് നന്ദി പറഞ്ഞ് പ്രകാശ് രാജ്

സമകാലിക മലയാളം ഡെസ്ക്


സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയ പിണറായി വിജയനെ പ്രശംസിച്ച് നടന്‍ പ്രകാശ് രാജ്. ഇടതുപക്ഷത്തെ പ്രശംസിച്ചതിനൊപ്പം ബിജെപിയെ സംപൂജ്യരാക്കിയ കേരള ജനതയ് താരം നന്ദി അറിയിച്ചു.
ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. 
 
'ദൈവത്തിന്റെ സ്വന്തം നാട്, ചെകുത്താനെ ചവിട്ടി പുറത്താക്കി. പിണറായി വിജയന്‍, അഭിനന്ദനങ്ങള്‍ സര്‍, സാമുദായിക വര്‍ഗീയതയെ മറികടന്ന് നല്ല ഭരണം വിജയിച്ചു. എന്റെ പ്രിയ കേരളമേ നിങ്ങള്‍ക്ക് വളരയെധികം നന്ദി. നിങ്ങള്‍ എന്താണോ അതിനെ ഞാന്‍ സ്നേഹിക്കുന്നു.'- പ്രകാശ് രാജ് കുറിച്ചു. 

സിനിമാ മേഖലയില്‍ നിന്ന് നിരവധി താരങ്ങളാണ് പിണറായി വിജയനെയും ഇടതു മുന്നണിയേയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. നടന്‍ സിദ്ദാര്‍ഥിന്റെ ട്വീറ്റും വൈറലായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് നേടിയാണ് എല്‍ഡിഎഫ് തുടര്‍ഭരണം നേടിയിരിക്കുന്നത്. 99 സീറ്റുകളിലായിരുന്നു വിജയം. സംസ്ഥാനത്തുണ്ടായിരുന്ന ബിജെപിയുടെ ഒരു സീറ്റും എല്‍ഡിഎഫ് പിടിച്ചടക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍