ചലച്ചിത്രം

'കിച്ചുവിനെ അവര്‍ അര്‍ഹിക്കുന്നില്ല', അഭിമാനമെന്ന് സിന്ധു; അച്ഛന്റെ തോൽവി ആഘോഷിക്കുന്നവര്‍ക്കെതിരെ ദിയയും

സമകാലിക മലയാളം ഡെസ്ക്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഭര്‍ത്താവും നടനുമായ കൃഷ്ണകുമാറിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഭാര്യ സിന്ധു കൃഷ്ണ. കൃഷ്ണകുമാര്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചെന്നും ഭര്‍ത്താവിനെയോര്‍ത്ത് അഭിമാനിക്കുന്നെന്നും സിന്ധു കുറിച്ചു. കൃഷ്ണകുമാറിന്റെ മണ്ഡലം അദ്ദേഹത്തെ അര്‍ഹിക്കുന്നില്ലെന്നാണ് പരാജയത്തോടുള്ള സിന്ധുവിന്റെ പ്രതികരണം. 

കന്നി അംഗത്തിലെ തോല്‍വി അംഗീകരിക്കുന്നെന്ന് കുറിച്ച് കൃഷ്ണകുമാര്‍ എഴുതിയ കുറിപ്പ് പങ്കുവച്ചായിരുന്നു ഭാര്യയുടെ പ്രതികരണം. അച്ഛന്റെ തോല്‍വി ആഘോഷിക്കുന്നവര്‍ക്കെതിരെ മകള്‍ ദിയ കൃഷ്ണയും രംഗത്തെത്തി. ജയിച്ചവര്‍ അവരുടെ ജയം ആഘോഷിക്കുന്നതിന് പകരം മറ്റൊരാളുടെ പരാജയത്തെക്കുറിച്ചാണ് അഭിപ്രായം പറയുന്നതെന്ന് ദിയ ചൂണ്ടിക്കാട്ടി. ആളുകള്‍ക്ക് ഇത്രയം തരംതാഴാന്‍ കഴിയുമോ എന്നും ദിയ ചോദിക്കുന്നു.

തിരുവനന്തപുരത്ത് 7,146 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ആന്റണി രാജു വിജയിച്ചത്. നിലവിലെ എംഎൽഎ ആയ കോൺഗ്രസിന്റെ വി എസ് ശിവകുമാറിനേയും കൃഷ്ണകുമാറിനെയുമാണ് ആന്റണി രാജു തോൽപ്പിച്ചത്. കന്നി അങ്കം വളരെ നല്ല അനുഭവങ്ങളാണ് നൽകിയതെന്നും പരാജയം അംഗീകരിക്കുന്നെന്നും കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചു. മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദിയറിയിച്ച അദ്ദേഹം ആന്റണി രാജുവിനും പിണറായി വിജയൻ മന്ത്രിസഭക്കും അഭിനന്ദനങ്ങൾ നേർന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ