ചലച്ചിത്രം

കങ്കണ റണ്ണൗട്ട് ആയതിൽ സന്തോഷം, പക്ഷേ ഇത് നമുക്കും സംഭവിക്കാം; റിമ കല്ലിങ്കൽ

സമകാലിക മലയാളം ഡെസ്ക്

ലാപാഹ്വാനം നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റർ അക്കൗണ്ട് കഴിഞ്ഞ ദിവസമാണ് സസ്പെൻഡ് ചെയ്തത്. കങ്കണ 'റണ്ണൗട്ട്' ആയതിൽ സന്തോഷം പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ. ഇൻസ്റ്റ​ഗ്രാമിലൂടെയുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് താരത്തിന്റെ പരാമർശം. കങ്കണയുടെ അക്കൗണ്ട് പിൻവലിച്ചതിലുള്ള സന്തോഷം വ്യക്തമാക്കുന്നതിനൊപ്പം ആശങ്കയും താരം പങ്കുവെച്ചു. നമുക്ക് ആർക്കുവേണമെങ്കിലും ഇത് സംഭവിക്കാം എന്നാണ് താരം കുറിക്കുന്നത്. 

പ്രതീക്ഷകൾ നൽകുന്നത് എന്തൊക്കെയാണ് എന്നായിരുന്നു ചോദ്യം. ഇതിന് കങ്കണയെ ട്വിറ്റർ സസ്പെൻഡ് ചെയ്തപോലെ എന്നാണ് താരം കുറിച്ചത്. അതിനൊപ്പമാണ് അക്കൗണ്ട് പൂട്ടുന്ന നടപടിയോടുള്ള തന്റെ കാഴ്ചപ്പാടും റിമ പങ്കുവെച്ചത്. ചിരിക്കുന്ന സ്‌മൈലിയോടൊപ്പം റണ്‍ ഔട്ട് എന്ന് നടി സ്റ്റോറിയില്‍ എഴുതി. കങ്കണ റണ്‍ ഔട്ടായതില്‍ സന്തോഷമുണ്ട്. പക്ഷെ ഇത്തരത്തിലുള്ള നടപടികള്‍ നമ്മള്‍ക്കെതിരെയും സംഭവിക്കാം എന്നാണ് റിമ പറഞ്ഞത്. ഏതെങ്കിലും ഒരു ശക്തി നമ്മുടെ സമൂഹമാധ്യമങ്ങള്‍ ബാന്‍ ചെയ്യുന്നതിനോട് എനിക്ക് എതിര്‍ അഭിപ്രായമാണെന്നും റിമ വ്യക്തമാക്കി.

ബം​ഗാൾ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അതിക്രമത്തെക്കുറിച്ചുള്ളതായിരുന്നു കങ്കണയുടെ ട്വീറ്റ്. ബംഗാളിലെ അതിക്രമത്തെ അതിക്രമം കൊണ്ട് നേരിടണമെന്ന് കങ്കണ അഭിപ്രായപ്പെട്ടത്. ​ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള സൂചനകൾ നൽകിക്കൊണ്ടുള്ള ട്വീറ്റിന് എതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് കങ്കണയുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. തുടർന്ന് ഇതിൽ സന്തോഷം അറിയിച്ചുകൊണ്ട് നിരവധി പേർ രം​ഗത്തെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി