ചലച്ചിത്രം

'ഇനി ഏതെങ്കിലും രാഷ്ട്രീയ റാലികള്‍ ബാക്കിയുണ്ടോ?' മോദിയെ പരിഹസിച്ച് ഫറാ ഖാൻ

സമകാലിക മലയാളം ഡെസ്ക്

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന രാജ്യത്ത് ഓക്സിജനും കൃത്യമായ ചികിത്സയും ലഭിക്കാതെ നിരവധി പേരാണ് ഓരോ ദിവസവും മരിക്കുന്നത്. അതിനിടെ കേന്ദ്രത്തിനെതിരെ വിമർശനവും രൂക്ഷമാകുന്നുണ്ട്. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ജ്വല്ലറി ഡിസൈനര്‍ ഫറാ ഖാന്‍ അലി. ഇനി ഏതെങ്കിലും രാഷ്ട്രീയ റാലികള്‍ ബാക്കിയുണ്ടോയെന്നാണ് ഫറാ ഖാന്റെ ചോദ്യം. 

റാലിയിലെ പങ്കെടുക്കാൻ വന്നെങ്കിലും ഓക്സിജൻ കിട്ടാതെ മരിക്കുന്നവരെ കാണാൻ പ്രധാനമന്ത്രി എത്തുമല്ലോ എന്നാണ് ഫറ കുറിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ബം​ഗാളിൽ ആയിരക്കണക്കിനുപേർ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത മോദിക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.

'ഇനി ഏതെങ്കിലും രാഷ്ട്രീയ റാലികള്‍ ബാക്കിയുണ്ടോ? ചോദിക്കുന്നത് എന്ത് കൊണ്ടാണെന്ന് വച്ചാല്‍ രാജ്യത്തെ ജനങ്ങളോട് സംസാരിക്കാന്‍ പ്രധാനമന്ത്രി വന്നാലോ. ഓക്സിജന്‍ ക്ഷാമം കാരണം ദിനം പ്രതി മരണങ്ങള്‍ സംഭവിക്കുന്നു. ആശുപത്രികളില്‍ ആവശ്യങ്ങള്‍ കൂടി വരുകയാണ്. ഇതൊക്കെ അന്വേഷിക്കാന്‍ പ്രധാനമന്ത്രി വരുന്നില്ല- ഫറ ട്വീറ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ