ചലച്ചിത്രം

ഷാഫി പറമ്പിൽ പ്രതിപക്ഷ നേതാവാകണം, ഇപ്പോഴത്തെ ജംബോ കമ്മിറ്റി പിരിച്ചുവിടണം; നിർമാതാവ്

സമകാലിക മലയാളം ഡെസ്ക്

തെരഞ്ഞെടുപ്പിൽ വലിയ പരാജയം ഏറ്റുവാങ്ങിയതോടെ കോൺ​ഗ്രസിന്റെ മുതിർന്ന നേതാക്കൾക്കെതിരെ വിമർശനം രൂക്ഷമാവുകയാണ്. തലമുറ മാറ്റമാണ് ഭൂരിഭാ​ഗം പേരും ആവശ്യപ്പെടുന്നത്. പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിനെ പ്രതിപക്ഷ നേതാവാക്കണം എന്ന ആവശ്യപ്പെട്ടിരിക്കുകയാണ് നിർമാതാവും ഫിലിം ചേംബർ ഭാരവാഹിയുമായ അനിൽ തോമസ്. ഇപ്പോഴത്തെ ജംബോ കമ്മിറ്റി പിരിച്ചുവിട്ട് ഒന്നെന്നു തുടങ്ങണം എന്നാണ് അനിൽ ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നത്. 3 വര്‍ഷത്തില്‍ 3 സുപ്രധാന തെരഞ്ഞെടുപ്പുകള്‍, പുതിയ ഒരു തലമുറ നേതൃത്വത്തില്‍ വന്നാല്‍ അവര്‍ അതിന് വേണ്ടി പണി എടുത്തോളും. ഭാവിയിലേക്ക് നോക്കാന്‍ ഇല്ലാത്ത ഇപ്പോഴത്തെ നേതൃത്വം മാറുക. കോൺ​ഗ്രസ് പാർട്ടി നന്നാവാൻ ഇതേ വഴിയുള്ളൂവെന്നും അനിൽ  കുറിക്കുന്നു. 

അനിൽ തോമസിന്റെ കുറിപ്പ് വായിക്കാം

ഞാന്‍ ഷാഫി പറമ്പിലിനെ പ്രതിപക്ഷ നേതാവാക്കണം എന്ന് പറഞ്ഞത് കോണ്‍ഗ്രസ്സില്‍ ഒരു അടിമുടി തലമുറമാറ്റാം അനിവാര്യമായതുകൊണ്ടാണ്, അപ്പോള്‍ പാര്‍ട്ടിയുടെ തലപ്പത്തും, ജില്ലാ നേതൃത്വത്തിലും എല്ലാം മാറ്റം വരണം, ഇപ്പോഴത്തെ ജംബോ കമ്മിറ്റി പിരിച്ചുവിട്ട് ഒന്നെന്നു തുടങ്ങണം, ഇപ്പോഴത്തെ തലമുറ മാറി മൂന്നാം തലമുറ വരണം, കാരണം അവര്‍ ഭാവിലേക്ക് അധ്വാനിക്കും, ഇപ്പോഴത്തെ നേതൃത്വം പറയുന്ന പോലെ സമയം എടുത്ത് പോരാ, കാരണം സമയം തീരെ ഇല്ല, ഈ വര്‍ഷം കൊറോണ കൊണ്ടുപോകും, പിന്നെ 2024-ല്‍ പാര്‍ലമെന്റ് ഇലക്‌ഷന്‍, തുടര്‍ന്ന് ലോക്കല്‍ ബോഡി ഇലക്‌ഷന്‍ പിന്നെ അസംബ്ലി തിരഞ്ഞെടുപ്പ്, 3 വര്‍ഷത്തില്‍ 3 സുപ്രധാന തിരഞ്ഞെടുപ്പുകള്‍, പുതിയ ഒരു തലമുറ നേതൃത്വത്തില്‍ വന്നാല്‍ അവര്‍ അതിന് വേണ്ടി പണി എടുത്തോളും, ഷാഫിയും, ബല്‍റാമും, സി.ആര്‍. മഹേഷും, ജ്യോതികുമാറും, ശബരിനാഥനും, ജെ.എസ്. അഖിലും എല്ലാം ഇനി പാര്‍ട്ടിയെ നയിക്കട്ടെ,(എനിക്ക് അറിയാവുന്ന കുറച്ചു പേരുകള്‍ ) ഭാവിയിലേക്ക് നോക്കാന്‍ ഇല്ലാത്ത ഇപ്പോഴത്തെ നേതൃത്വം മാറുക, നിങളുടെ സേവനങ്ങള്‍ക്ക് നന്ദി ! കോണ്‍ഗ്രസ് പാര്‍ട്ടി നന്നാവണമെങ്കില്‍ ഇതേ വഴിയുള്ളു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ