ചലച്ചിത്രം

വിവാഹിതരായത് ആറ് മാസം മുന്‍പ്, രാഹുല്‍ മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ഭാര്യ; അവസാന രംഗങ്ങള്‍ പുറത്തുവിട്ടു

സമകാലിക മലയാളം ഡെസ്ക്


ഹായം അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ നടനും യൂട്യൂബറുമായ രാഹുല്‍ വൊഹ്‌റ മരണത്തിന് കീഴടങ്ങിയത് ബോളിവുഡ് ലോകത്ത് വേദനയാവുകയായിരുന്നു. തനിക്ക് കൃത്യമായി ചികിത്സ ലഭിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു എന്ന് ഫേയ്‌സ്ബുക്കില്‍ കുറിച്ചുകൊണ്ടാണ് രാഹുല്‍ വിട പറഞ്ഞത്. അതിന് പിന്നാലെ രാഹുലിന് കൃത്യമായ ചികിത്സ ലഭ്യമാക്കാത്തതിന് വിമര്‍ശനവും രൂക്ഷമാകുന്നുണ്ട്. ഇപ്പോള്‍ ഭര്‍ത്താവിന് നീതിയാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഭാര്യയും നടിയുമായ ജ്യോതി തിവാരി. രാഹുലിന്റെ ആശുപത്രിയില്‍ നിന്നുള്ള വിഡിയോ ആണ് ഇവര്‍ പങ്കുവെച്ചത്. 

ഓക്‌സിജന്‍ മാസ്‌ക് ധരിച്ചു കിടക്കുന്ന രാഹുലിനെയാണ് വിഡിയോയില്‍ കാണുന്നത്. ഇപ്പോള്‍ ഇത് വിലമതിക്കാനാവാത്തതാണ്. ഇതിനല്ലാതെ രോഗികള്‍ ബുദ്ധിമുട്ടും. പക്ഷേ ഇതിലൂടെ ഒന്നും വരുന്നില്ല എന്നാണ് രാഹുല്‍ പറയുന്നത്. എന്തെങ്കിലും സഹായത്തിനായി അറ്റന്റര്‍മാരെ വിളിച്ചാല്‍ ഒരു മിനിറ്റില്‍ വരാം എന്നു പറയുമെന്നും പിന്നെ അവരെ കാണില്ലെന്നും കൂട്ടിച്ചേര്‍ത്തു.  ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നതും വിഡിയോയില്‍ വ്യക്തമാകുന്നുണ്ട്. 

എല്ലാ രാഹുല്‍മാര്‍ക്കും നീതിവേണം, എന്റെ രാഹുല്‍ വിടപറഞ്ഞ വിവരം നിങ്ങള്‍ അറിഞ്ഞിരിക്കും. പക്ഷേ എങ്ങനെയാണ് അദ്ദേഹം മരിച്ചതെന്ന് നിങ്ങള്‍ക്ക് അറിയില്ല. ഡല്‍ഹി തഹിര്‍പൂര്‍ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലായിരുന്നു അദ്ദേഹം. ഇങ്ങനെയൊരു ചികിത്സയാണ് അദ്ദേഹത്തിന് ലഭിച്ചത്. എന്റെ ഭര്‍ത്താവിന് നീതി ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്. മറ്റൊരു രാഹുലും ഇതുപോലെ മരിക്കരുത്- ജ്യോതി കുറിച്ചു. കഴിഞ്ഞ ഡിസംബറിലാണ് രാഹുലും ജ്യോതിയും വിവാഹിതരാകുന്നത്. രാഹുലിന്റെ ഓര്‍മകളില്‍ നിരവധി കുറിപ്പുകളാണ് ജ്യോതി പങ്കുവെക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം