ചലച്ചിത്രം

ഏകാന്തതയും ഭയവും എന്നെ വേട്ടയാടി, കൂട്ടിന് നിഴൽ മാത്രം; കോവിഡ് അനുഭവം വീഡിയോ ആക്കി ജിത്തു ജോസഫിന്റെ മകൾ 

സമകാലിക മലയാളം ഡെസ്ക്

കോവിഡ് പോസിറ്റീവായിരുന്ന മകളുടെ അതിജീവനകഥ പങ്കുവച്ച് സംവിധായകൻ ജിത്തു ജോസഫ്. രോ​ഗം സ്ഥിരീകരിച്ച് വീട്ടിൽ ക്വാറന്റൈനിലായിരുന്ന നാളിൽ മകൾ തയ്യാറാക്കിയ ഹ്രസ്വവീഡിയോ ആണ് ജിത്തു പങ്കുവച്ചിരിക്കുന്നത്. ഇളയ മകൾ കറ്റീനാ ആൻ ആണ് 'ഇതും കടന്നു പോകും' എന്നപേരിൽ വൈറസ് ബാധിച്ച നാളുകളിലെ തന്റെ ദിവസങ്ങളും ചിന്തകളും ദൃശ്യവൽക്കരിച്ചിരിക്കുന്നത്. 

ഏപ്രിൽ 18ന് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള 13 ദിവസങ്ങൾ വീട്ടിൽ ക്വാറന്റൈനിലായിരുന്നു കറ്റീന. ആ ദിവസങ്ങളിൽ ചിലപ്പോഴൊക്കെ  ഭയവും ഏകാന്തതയും തന്നെ വേട്ടയാടിയിരുന്നെന്ന് കറ്റീന വിഡിയോയിൽ പറയുന്നു. രാത്രിയും പകലുകളും കടന്നു പോയി, കൂട്ടായുള്ളത് നിവൽ മാത്രം, ലോകം തന്നെ കീഴ്മേൽ മറിയുന്നതായി അനുഭവപ്പെട്ടെന്നാണ് ഈ ദിവസങ്ങളിലൂടെ കടന്നുപോയ തന്റെ അവസ്ഥയെക്കുറിച്ച് കറ്റീന പറഞ്ഞിരിക്കുന്നത്.  

​ഗന്ധമറിയാനുള്ള കഴിവ് നഷ്ടപ്പെട്ടു, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി, എങ്കിലും പ്രതീക്ഷ കൈവിടാതെ കാത്തിരുന്നു. കോവിഡ് നെഗറ്റീവായതിനു ശേഷം പുറത്തിറങ്ങിയ തനിക്ക് മുന്നിൽ ഒരു പുതിയ ലോകം വെളിപ്പെടുകയായിരുന്നു എന്നാണ് കറ്റീനയുടെ വാക്കുകൾ. ആശങ്കയുടെ ദിനങ്ങളാണെങ്കിലും ഇതും കടന്നു പോകും എന്ന ശുഭപ്രതീക്ഷയോടെയാണ് വീഡിയോ അവസാനിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത