ചലച്ചിത്രം

തീവ്രവാദിയായി സാമന്ത, ഫാമിലി മാൻ സീസൺ 2 ടീസർ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

മസോൺ പ്രൈമിലെ സൂപ്പർഹിറ്റ് വെബ് സീരീസാണ് ദ് ഫാമിലി മാൻ. ചിത്രത്തിന്റെ രണ്ടാമത്തെ സീസൺ റിലീസിന് ഒരുങ്ങുകയാണ്. തെന്നിന്ത്യൻ സുന്ദരി സാമന്തയാണ് ഇത്തവണ ഫാമിലി മാനിലെ വില്ലൻ വേഷത്തിൽ എത്തുന്നത്. രാജി എന്ന തീവ്രവാദിയായാണ് താരം വേഷമിടുന്നത്. ഫാമിലി മാൻ സീസൺ 2ന്റെ ടീസർ പുറത്തുവന്നു. 

ഇൻവെസ്റ്റി​ഗേഷൻ ആക്ഷൻ ത്രില്ലറാണ് ഫാമിലിമാൻ. മനോജ് ബാജ്പേയ്, പ്രിയാമണി, ശരിബ് ഹാഷ്മി എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ശ്രീകാന്ത് തിവാരിയായാണ് മനോജ് ബാജ്പേയി എത്തുന്നത്. അദ്ദേഹത്തിന്റെ കുടുംബജീവിതത്തിലെ അസ്വസ്ഥതകൾ പറഞ്ഞു കൊണ്ടാണ് സീരീസ് തുടങ്ങുന്നത്. അന്വേഷണത്തിന്റെ ഭാ​ഗമായി മുംബൈയിലേക്ക് വരികയാണ് ശ്രീകാന്ത്. 

രാജും കൃഷ്ണയും ചേർന്നാണ് ഫാമിലി മാൻ സംവിധാനം ചെയ്യുന്നത്. ജൂൺ 4 മുതൽ സീസൺ 2 സ്ട്രീം ചെയ്തു തുടങ്ങും. ആദ്യ സീസണിൽ മലയാളി താരം നീരജ് മാധവാണ് വില്ലൻ വേഷത്തിൽ എത്തിയത്. താരത്തിന്റെ പ്രകചനം മികച്ച അഭിപ്രായം നേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍