ചലച്ചിത്രം

'സൂം ചെയ്ത ചിത്രങ്ങളുമായി ന്യായീകരണത്തിന് ഇറങ്ങിയാൽ മറുപടി ലീ​ഗലായിട്ടാവും'; ഫേയ്സ്ബുക്കിൽ നിന്ന് ബ്രേക്കെടുത്ത് അശ്വതി ശ്രീകാന്ത്

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് താഴെ വന്ന അശ്ലീല കമന്റിന് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് നൽകിയ മറുപടി വൈറലായിരുന്നു. തന്റെ മാറിടത്തെക്കുറിച്ചുള്ള കമന്റിന് രൂക്ഷഭാഷയിലായിരുന്നു താരത്തിന്റെ മറുപടി. എന്നാൽ അതിനൊപ്പം തന്നെ ഒരു വിഭാ​ഗം താരത്തെ വിമർശിച്ചും രം​ഗത്തെത്തി. ഇപ്പോൾ വിമർശകർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. മാതൃത്വത്തിന്റെ റൊമാന്റിസൈസേഷൻ ഉദ്ദേശിച്ചോ പൊളിറ്റിക്കൽ കറക്റ്റൻസ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്. ചിലപ്പോഴൊക്കെ നമ്മൾ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച് പോവുക എന്നാണ് അശ്വതി കുറിച്ച്. തന്റെ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം അറിയിച്ചു. കൂടാതെ തനിക്കും തന്റെ ഉള്ളിലുള്ള ആളിനും മനസമാധാനം ആവശ്യമായതിനാൽ ഫേയ്സ്ബുക്കിന് ബ്രേക്ക് നൽകുകയാണെന്നും കൂട്ടിച്ചേർത്തു. 

അശ്വതിയുടെ കുറിപ്പ് വായിക്കാം

പ്രതികരണം അറിയാനും ഇന്റർവ്യൂ എടുക്കാനും ഒക്കെ ഒരുപാട് പേർ പല മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരന്തരം വിളിക്കുന്നുണ്ട്. പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു. അത് ആ മൂന്നു വരിയിൽ തീർന്നതുമാണ്... മാതൃത്വത്തിന്റെ റൊമാന്റിസൈസേഷൻ ഉദ്ദേശിച്ചോ പൊളിറ്റിക്കൽ കറക്റ്റൻസ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്. ചിലപ്പോഴൊക്കെ നമ്മൾ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച് പോവുക. ഇനി കൂടുതൽ ഒന്നും പറയാനില്ല. അത് ചോദിച്ച് ആരും വിളിക്കണമെന്നില്ല 
പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരണത്തിന് ഇറങ്ങിയാൽ മറുപടി ഇനി  ലീഗൽ ആയിട്ടാവും എന്ന് കൂടി പറഞ്ഞോട്ടെ...
മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആളിനും വളരെ വലുതാണ് അതുകൊണ്ട് ഫേസ്ബുക്കിന് ചെറിയ ബ്രേക്ക്. സ്നേഹത്തിന്, സപ്പോർട്ടിന് എല്ലാവർക്കും നന്ദി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍