ചലച്ചിത്രം

വ്യാജ വാർത്ത അവ​ഗണിക്കുക, കോവിഡ് വാക്സിൻ സ്വീകരിച്ച് നീരജ് മാധവ്

സമകാലിക മലയാളം ഡെസ്ക്

18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിനേഷന് ദിവസങ്ങൾക്ക് മുൻപാണ് അനുമതിയായത്. ഇപ്പോൾ കോവിഡ് വാക്സിൻ സ്വീകരിച്ചിരിക്കുകയാണ് നടൻ നീരജ് മാധവ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു താരം വിവരം അറിയിച്ചത്. 

കരുത്തരാകുന്നു. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ഇനി ഒന്നു കൂടി. നിങ്ങളും കൊവിഡ് വാക്സിനെടുക്കുക. വ്യാജ വാര്‍ത്തകളെ അഗവണിക്കുക, ഈ നടപടി ക്രമത്തില്‍ വിശ്വസിക്കുക- കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന്റെ ചിത്രത്തിനൊപ്പം താരം കുറിച്ചു. 

താരത്തെ പ്രശംസിച്ച് നിരവധി കമന്റുകൾ വരുന്നതിനൊപ്പം വാക്സിൻ ക്ഷാമത്തെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. എവിടെ നിന്നാണ് വാക്സിനെടുത്തത് എന്നാണ് പലരുടേയും ചോദ്യം. ഫെബ്രുവരിയാലാണ് താരത്തിന് പെൺകുഞ്ഞ് ജനിച്ചത്. അച്ഛനായിട്ടുള്ള ആദ്യ ജന്മദിനവും താരം ആഘോഷമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം