ചലച്ചിത്രം

അടിസ്ഥാനതൊഴിലാളികൾക്കു വേണ്ടി ഫെഫ്ക ഒരു സിനിമയെടുക്കണം, പത്ത് ലക്ഷം രൂപ ഞാൻ തരാം; ഷിബു ജി സുശീലൻ

സമകാലിക മലയാളം ഡെസ്ക്

ണ്ടാം കോവിഡ് വ്യാപനത്തോടെ സിനിമ മേഖല വീണ്ടും സ്തംഭിച്ചിരിക്കുകയാണ്. തിയറ്ററുകളെല്ലാം തുറന്ന് സാധാരണ നിലയിലേക്ക് എത്തുന്നതിനിടെയാണ് രോ​ഗവ്യാപനം വീണ്ടും രൂക്ഷമായത്. ഇതിലൂടെ ഏറ്റവും പ്രതിസന്ധിയിലായത് സിനിമയിലെ അടിസ്ഥാന തൊഴിലാളികളാണ്. പലർക്കും സ്വന്തം തൊഴിൽ തന്നെ വിടേണ്ടതായി വന്നു. ഇപ്പോൾ അടിസ്ഥാന തൊഴിലാളികളുടെ മുന്നോട്ടുള്ള ജീവിതത്തിനു വേണ്ടി ഫെഫ്ക ഒരു സിനിമയെടുക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് നിർമാതാവ് ഷിബു ജി സുശീലൻ. 

പ്രതിഫലം ഇല്ലാതെ ബിസിനസ് സാധ്യതയുള്ള ആർട്ടിസ്റ്റുകളെയും സാങ്കേതികവിദഗ്ദ്ധരെയും  ഉൾപ്പെടുത്തിക്കൊണ്ടുവേണം സിനിമയെടുക്കാൻ. ഇതിനായി താൻ പത്ത് ലക്ഷം രൂപ നൽകാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇങ്ങനെ ഒരു സിനിമ ഉടനെ നടന്നാൽ പ്രമുഖ ഒടിടി പ്ലാറ്റ്ഫോംമിൽ വലിയ ബിസിനസ്‌ സാധ്യതയുണ്ടെന്ന് അദ്ദേഹം കുറിച്ചു. ആദ്യ ഘട്ട ലോക്ക്ഡൗണിന് ശേഷം ചിത്രീകരണം പുനഃരാരംഭിച്ചപ്പോൾ 5000ത്തിന് മുകളിലുള്ള തൊഴിലാളികളിൽ 1360പേർക്ക് മാത്രമാണ് ജോലി ലഭിച്ചത്. ഈ സിനിമയിൽ നിന്ന് ലഭിക്കുന്ന പണം കഷ്ടപ്പെടുന്ന മറ്റു തൊഴിലാളികൾക്ക് സഹായമാകും എന്നുമാണ് ഷിബു പറയുന്നത്. 

ഷിബു ജി സുശീലന്റെ ഫേയ്സ്ബുക്ക് കുറിപ്പ്

സിനിമയിലെ അടിസ്ഥാനതൊഴിലാളികൾക്ക് മുന്നോട്ടു ജീവിക്കാൻ വേണ്ടി പ്രതിഫലം ഇല്ലാതെ ബിസിനസ് സാധ്യതയുള്ള ആർട്ടിസ്റ്റുകളെയും സാങ്കേതികവിദഗ്ദ്ധരെയും  ഉൾപ്പെടുത്തികൊണ്ട് ഒരു സിനിമ എടുക്കാൻ(എല്ലാ യൂണിയനും വേണ്ടി )#ഫെഫ്ക്ക മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു
നിർമ്മാണചിലവുകൾ മുൻകൂടി കണ്ട് കൊണ്ട്
ഏറ്റവും നല്ല 7കഥകൾ കോർത്തിണക്കി  
7സംവിധായകർ ,
7ക്യാമറമാന്മാർ 
7എഡിടറ്റേഴ്‌സ് 
7മ്യൂസിക്‌ ഡയറക്ടറ്റേഴ്‌സ് അങ്ങനെ ഈ സിനിമയിൽ മലയാള സിനിമയിലെ ഏറ്റവും മികച്ച ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി ഒരേ സമയം പല സ്ഥലങ്ങളിൽ
7യൂണിറ്റ് ടീമിനെ വെച്ച് ചിത്രീകരിച്ചുകൊണ്ട് വളരെ പ്പെട്ടെന്ന് നമ്മുക്ക് ഒരു സിനിമ #5മുതൽ #7ദിവസം കൊണ്ട് യാഥാർഥ്യമാക്കുവാൻ സാധിക്കും..
ഇങ്ങനെ ഒരു കാരുണ്യ പ്രവർത്തനത്തിന്റെ തുടക്ക ത്തിനായി ഫെഫ്ക്ക മുന്നിട്ട് ഇറങ്ങിയാൽ ലാഭേച്ചയില്ലാതെ #10ലക്ഷംരൂപ (ഈ തുക സിനിമ ബിസിനസ് ആകുമ്പോൾ തിരിച്ചു തന്നാൽ മാത്രം മതി )തരാൻ ഞാൻ തയ്യാറാണ്..
ഇങ്ങനെ ഒരു സിനിമ ഉടനെ നടന്നാൽ #പ്രമുഖOTT പ്ലാറ്റ്ഫോംമിൽ വലിയ ബിസിനസ്‌ സാധ്യത ഉണ്ട്..
ഒരു പ്രതിഫലവും വാങ്ങാതെ ആർട്ടിസ്റ്റും ടെക്നിക്കൽ സൈഡിൽ എല്ലാവരും വർക്ക്‌ ചെയ്താൽ ബിസിനസിൽ നിന്ന് ലഭിക്കുന്ന തുക (സിനിമയുടെ മറ്റ് ചിലവുകൾ കഴിച്ച് )വളരെ സത്യസന്ധതയോടെ കരുതലോടെ കൈകാര്യം ചെയ്തുകൊണ്ട് നമ്മുടെ കൂടെ ഉള്ളവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വേണ്ടി സഹായിക്കാൻ പറ്റും..
ഒന്നാം ഘട്ടം കൊറോണ കഴിഞ്ഞു സിനിമ തുടങ്ങിയപ്പോൾ 5000ൽ പരം അംഗങ്ങളിൽ ജോലി കിട്ടിയത് ഏകദേശം #1360പേർക്ക് മാത്രമാണ്..
*ഔഡോർ യൂണിറ്റിൽ 780പേരിൽ നിന്ന് #200പേർക്കും
*മേക്കപ്പ് യൂണിയനിൽ അസിസ്റ്റന്റ് മെംബേർസ് ഉൾപ്പെടെ 265പേരിൽ ഏകദേശം #140പേർക്കും
*കോസ്റ്റുംയൂണിയിൻ ഏകദേശം 250പേരിൽ #100പേർക്കും
*ഡ്രൈവേഴ്സ് 485പേരിൽ മാക്സിമം #150പേർക്കും
*പ്രൊഡക്ഷൻ അസിസ്റ്റന്റ് 396പേരിൽ ഏകദേശം #200പേർക്കും
*ആർട്ട്‌ സെക്ഷനിൽ 302പേരിൽ ഏകദേശം #150പേർക്കും
*പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സെക്ഷനിൽ അസിസ്റ്റന്റ് മാനേജർ ഉൾപ്പെടെ ഏകദേശം 450 പേരിൽ നിന്ന് #120പേർക്കും
*മറ്റ് എല്ലാ സെക്ഷനിൽ നിന്നും കൂടി ഏകദേശം #300പേർക്കും 
 ഇങ്ങനെ ഒരു സിനിമ നിർമ്മിച്ചാൽ ബിസിനസിൽ നിന്ന് കിട്ടുന്ന തുക
എല്ലാ യൂണിയൻ പ്രതിനിധികളും ഉൾപ്പെടുന്ന സമ്മിതി ഒരു പുതിയ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചുകൊണ്ട്
ഈ കൊറോണ കാലം പോലെ  ഇങ്ങനെ ജോലി ഇല്ലാത്ത അവസരങ്ങളിലും..
അതുപോലെ ചില അത്യവശ്യ ഘട്ടങ്ങളിലും കുട്ടികളുടെ പഠനം,മരുന്ന്, ആഹാരസാധനങ്ങൾ എന്നിവയ്ക്കായി അർഹത പ്പെട്ടവരെ സഹായിക്കാൻ പറ്റും..
വർഷങ്ങളായി  സിനിമയിൽ ഉണ്ടായിരുന്ന പലരും ഇപ്പോൾ ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്.. അവർക്കും ഒരു നിശ്ചിത തുക മാസം തോറും സഹായിക്കാനും സാധിക്കും..
ഈ കഴിഞ്ഞ കൊറോണ കാലത്തും ഇപ്പോഴും നിരവധിപേരാണ് ജീവിക്കാൻ ബുദ്ധിമുട്ട് പറഞ്ഞു എന്നെ വിളിച്ചത്.. കുട്ടികൾക്ക് പഠിക്കാൻ ബുക്ക്, പുസ്തകം, വാടക, മരുന്ന്, അങ്ങനെ എല്ലാം എവിടെ നിന്ന് തരപ്പെടുത്തും എന്നറിയാതെ... ജീവിക്കുന്നവർ...
ഇങ്ങനെ ഉള്ള നമ്മുടെ സിനിമ തൊഴിലാളികളെ നമുക്ക് സഹായിക്കാൻ ഇതുവഴി പറ്റും.. തുടർന്ന് അതുപോലെ ഒരു സിനിമയിൽ 10ലക്ഷം മുതൽ പ്രതിഫലംവാങ്ങുന്നവരും.. ലാഭം ലഭിക്കുന്ന സിനിമ നിർമ്മാതക്കളും ഒരു നിശ്ചിത തുക ഈ ഫണ്ടിലേക്ക് സംഭാവനയായി തന്നു സഹായിച്ചാൽ...
ഇവരുടെ കുടുംബം കൂടി നമുക്ക് കരുതലോടെ കൊണ്ടുപോകുവാൻ സാധിക്കും...
 ഈ ഫണ്ടിൽ നിന്ന് ഒരു ആരോഗ്യ ഇൻഷുറൻസ്, ഒരു അംഗം മരണപ്പെട്ടാൽ ആ കുടുംബത്തിന് വേണ്ടി മരണഫണ്ട്‌ ഇവയൊക്കെ നടപ്പിലാക്കാൻ സാധിക്കും..
ബാങ്ക് ലോൺ, അയൽകൂട്ട ലോണുകൾ, കറൻ്റ് ബില്ല്, ഫോൺ ബില്ല്,കേബിൾ ടിവി, ട്യൂഷൻ ഫീസ്, മറ്റു ബാധ്യതകൾ... വരി വരിയായി നിൽക്കുന്നു....*
*ഇതിലൊന്നും നമ്മുടെ ഇല്ലായിമയിൽ നിന്ന് മാറ്റിനിർത്താൻ പറ്റുന്നതല്ല 
ഇതിൽ നിന്ന് ഒരു കൈ സഹായം നമ്മുടെ 65% അംഗങ്ങൾക്കും അനിവാര്യമാണ്.....
*ഇനി ആരുടെയും മുന്നിൽ കൈനീട്ടാൻ ഇടവരാതിരിക്കാൻ 
* നമ്മുടെ സഹപ്രവർത്തകരുടെ അതിജീവിനത്തിനായി .*
*ഒന്നിച്ചു മുന്നേറാം*
*പട്ടിണിയും ദാരിദ്ര്യവും ഇല്ലാത്ത നല്ലൊരു നാളേക്കായ്‌*
#savecinemaworkers   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍