ചലച്ചിത്രം

വിജയിന്റെ 66ാം ചിത്രം തെലുങ്കിൽ, സംവിധാനം ദേശിയ പുരസ്കാര ജേതാവ്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് വിജയ്. അതിനാൽ താരത്തിന്റെ ചിത്രങ്ങളെല്ലാം തെലുങ്കിലും മലയാളത്തിലും കന്നഡയിലുമെല്ലാം ആഘോഷമാകാറുണ്ട്. ഇപ്പോൾ തന്റെ 66ാം ചിത്രത്തിലൂടെ പുതിയ ചുവടുവയ്പ്പിന് ഒരുങ്ങുകയാണ് താരം. തെലുങ്കിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മൊഴിമാറ്റമല്ലാതെ താരം നേരിട്ട് അഭിനയിക്കുന്ന ആദ്യത്തെ തെലുങ്കു ചിത്രമായിരിക്കും ഇത്. 

ദേശിയ പുരസ്കാര ജേതാവായ വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുക. തെലുങ്ക്-തമിഴ് ബൈലിംഗ്വല്‍ ആയിട്ടാവും സിനിമ പുറത്തുവരുന്നത്. പ്രശസ്‍ത നിര്‍മ്മാതാവായ ദില്‍ രാജു ആയിരിക്കും ചിത്രം നിർമിക്കുക. പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് വാർത്ത പുറത്തുവിട്ടത്. ദളപതി 66 എന്ന ഹാഷ്ടാ​ഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാവുകയാണ്. 

എന്നാല്‍ പ്രോജക്റ്റിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ എത്തിയിട്ടില്ല. വിജയ്‍യുടെ പിറന്നാളായ ജൂണ്‍ 22ന് ഈ പ്രോജക്റ്റ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതപ്പെടുന്നു. മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി. 

അതിനിടെ ലോകേഷ് കനകരാജിനൊപ്പമുള്ള മാസ്റ്ററിന് ശേഷം നെല്‍സണ്‍ ദിലീപ്‍കുമാറിന്റെ ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തിന്‍റെ ജോര്‍ജ്ജിയയിലെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചിരുന്നു. കൊവിഡ് ആദ്യതരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളില്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമായിരുന്നു വിജയ് നായകനായ മാസ്റ്റര്‍. കോലമാവ് കോകില, ഡോക്ടര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നെല്‍സണ്‍ ഒരുക്കുന്ന ചിത്രമാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍