ചലച്ചിത്രം

ടാര്‍സന്‍ സിനിമയിലെ നായകന്‍ ജോ ലാറയും ഭാര്യയും വിമാനാപകടത്തില്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍; ടാര്‍സന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ജോ ലാറ വിമാനാപകടത്തില്‍ മരിച്ചു. നടന്‍ സഞ്ചരിച്ച ചെറുവിമാനം തകര്‍ന്നുവീഴുകയായിരുന്നു. ജോ ലാറയുടെ ഭാര്യയും അപകടത്തില്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ സഞ്ചരിച്ചിരുന്ന വിമാനമായ യുഎസിലെ നാഷ് വില്ലെ നഗരത്തിന് സമീപമുള്ള തടാകത്തില്‍ തകര്‍ന്നത്. അപകടത്തില്‍ എല്ലാ യാത്രക്കാരും മരിച്ചകായി അധികൃതര്‍ വ്യക്തമാക്കി. 

ചെറു ബിസിനസ് ജെറ്റ് ടെന്നെസ്സീ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു. 19 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നാണ് തടാകത്തിലേക്ക് പതിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 

1989 ല്‍ പുറത്തിറങ്ങിയ ടെലിവിഷന്‍ മൂവി ടാര്‍സന്‍ ഇന്‍ മാന്‍ഹാട്ടന്‍ എന്ന ചിത്രത്തിലാണ് ലാറ ടാര്‍സനായി എത്തുന്നത്. പിന്നീട് അദ്ദേഹം ടെലിവിഷന്‍ സീരീസായ ടാര്‍സന്‍; ദി എപ്പിക് അഡ്വെഞ്ചറില്‍ അഭിനയിച്ചു. 2018 ലാണ് ഗ്വെന്‍ ഷാംബ്ലിന്‍ ലാറയെ താരം വിവാഹം കഴിക്കുന്നത്. ക്രിസ്റ്റ്യന്‍ വെയിറ്റ് ലോസ് ഗ്രൂപ്പായ വെയിറ്റ് ലോസ് മിനിസ്ട്രീസിന്റെ നേതാവാണ് ഇവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?