ചലച്ചിത്രം

'എന്തിനതു ചെയ്തുവെന്ന് നിർമാതാക്കളോട് ചോദിക്കൂ, അവർ നുണ പറയുകയാണെങ്കിൽ പിന്നെ ഞാൻ സംസാരിക്കാം'; ആരാധകനോട് ​ഗോകുൽ

സമകാലിക മലയാളം ഡെസ്ക്

​കഴിഞ്ഞ ദിവസമാണ് ധ്യാൻ ശ്രീനിവാസൻ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചത്. ജോയ് ഫുൾ എൻജോയ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടായിരുന്നു പ്രഖ്യാപനം. പുതിയ ചിത്രത്തിന് ആശംസകൾ നേർന്നുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തത്. കൂട്ടത്തിൽ കഴിഞ്ഞ വർഷം ഇറങ്ങേണ്ടിയിരുന്ന ഒരു സിനിമയുടെ വിവരം തിരക്കി ഒരു ആരാധകൻ എത്തി. 

ചോദ്യം ധ്യാനിനോട് മറുപടി പറഞ്ഞത് ​ഗോകുൽ

ഗോകുൽ സുരേഷുമൊന്നിച്ചുള്ള നിങ്ങളുടെ സിനിമയ്ക്ക് എന്തുപറ്റി എന്നാണ് ധ്യാനിനോട് ആരാധകൻ ചോദിച്ചത്. ധ്യാൻ ഈ കമന്റ് ശ്രദ്ധിച്ചില്ലെങ്കിലും മറ്റൊരാൾ മറുപടിയുമായി രം​ഗത്തെത്തി. ​ഗോകുൽ സുരേഷ്. സിനിമയ്ക്ക് എന്തു സംഭവിച്ചുവെന്ന് നിർമാതാക്കളോട് ചോദിക്കാനാണ് താരം പറഞ്ഞത്. ‘നിങ്ങൾ നിർമാതാക്കളോട് ചോദിക്കുക, അവർ എന്തിന് ഇങ്ങനെ ചെയ്തൂ എന്ന്. ഇതുപോലെ എല്ലാവരും ചോദിക്കുകയാണെങ്കില്‍ മറുപടി പറയാൻ അവർ നിർബന്ധിതരാകും. പക്ഷേ അവർ നുണ പറയുകയാണെങ്കിൽ പിന്നീട് സംസാരിക്കുന്നത് ഞാനായിരിക്കും.’- ​ഗോകുൽ മറുപടിയായി കുറിച്ചു. 

റിലീസാവാതെ പോയ സായാ​ഹ്ന വാർത്തകൾ

സായാ​ഹ്ന വാർത്തകൾ എന്ന സിനിമയിലാണ് ​ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും ഒന്നിച്ചത്. 2019 ൽ ഷൂട്ടിങ് പൂർത്തിയാക്കിയ സിനിമ കഴിഞ്ഞ വർഷം റിലീസ് ചെയ്യേണ്ടതായിരുന്നു. ചിത്രത്തിന്റെ ട്രെയിലറും പുറത്തിറങ്ങിയിരുന്നു. അരുണ്‍ ചന്തുവാണ് സിനിമയുടെ സംവിധായകന്‍. സംവിധായകനും സച്ചിന്‍ ആര്‍. ചന്ദ്രന്‍, രാഹുല്‍ മേനോന്‍ എന്നിവർ ചേര്‍ന്നാണ് സായാഹ്നവാര്‍ത്തകളുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുതുമുഖം ശരണ്യ ശര്‍മ്മ നായികയായ ചിത്രത്തില്‍ അജു വര്‍ഗീസ്, വിനയ് ഗോവിന്ദന്‍, മകരന്ദ് ദേശ് പാണ്ഡെ, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, ആനന്ദ് മന്മഥന്‍ തുടങ്ങിയവർ അഭിനയിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു