ചലച്ചിത്രം

ഹിന്ദി സംസാരിച്ച ആളെ തല്ലി, ജയ് ഭീം സിനിമയിലെ രം​ഗത്തിന്റെ പേരിൽ പ്രകാശ് രാജിന് വിമർശനം

സമകാലിക മലയാളം ഡെസ്ക്

സൂര്യ പ്രധാനവേഷത്തിലെത്തിയ ജയ് ഭീം ആമസോൺ പ്രൈമിലൂടെ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്. എന്നാൽ ചിത്രത്തിലെ ഒരു രം​ഗത്തിന്റെ പേരിൽ രൂക്ഷ വിമർശനങ്ങൾക്ക് ഇരയാവുകയാണ് നടൻ പ്രകാശ് രാജ്. ചിത്രത്തിലെ പ്രകാശ് രാജിന്റെ കഥാപാത്രം ഹിന്ദി സംസാരിക്കുന്ന ആളെ തല്ലുന്ന രംഗത്തിനെതിരേയാണ് വിമർശനമുയർന്നിരിക്കുന്നത്. 

ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിച്ചു

ചിത്രത്തിൽ ഇൻസ്പെക്ടർ ജനറൽ പെരുമാൾസ്വാമിയായാണ് പ്രകാശ് രാജ് എത്തിയത്. അദ്ദേഹത്തോടെ ഹിന്ദിയിൽ സംസാരിക്കുന്ന ആളെ തല്ലുകയും തമിഴിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നതുമാണ് രംഗമാണ് വിവാദമായത്. ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കുന്നതാണ് ഈ രം​ഗം എന്നാണ് ആരോപണം. ട്വിറ്ററിൽ ഇതിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നചത്. 

പ്രകാശ് രാജ് തന്റെ പ്രൊപ്പ​ഗാണ്ട പ്രചരിപ്പിക്കുകയാണ് ചിത്രത്തിലൂടെ എന്നാണ് ഒരു വിഭാ​ഗം ആരോപിക്കുന്നത്. ഹിന്ദിയോ മറ്റേതെങ്കിലും ഇന്ത്യൻ ഭാഷകളോ സംസാരിക്കാത്തതിന്റെ പേരിൽ ഒരു വ്യക്തിയെ കയ്യേറ്റം ചെയ്യാൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളാണ് അനുവദിക്കുന്നതെന്നാണ് പലരുടേയും ചോദ്യം. സിനിമകളിൽ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ സംസാരിച്ചതിന് എത്ര കന്നഡക്കാർ നിങ്ങളെ തല്ലണമെന്നും ചോദിക്കുന്നവരുണ്ട്. 

ലിജോമോൾ പ്രധാനവേഷത്തിൽ

നവംബർ രണ്ടിനാണ് ആമസോൺ പ്രാമിലൂടെ ചിത്രം റിലീസായത്. ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രത്തിൽ പറയുന്നത് യഥാർത്ഥ സംഭവങ്ങളാണ്. ജാതി വിവേചനത്തെക്കുറിച്ചും ഇരുള ഗോത്രം നേരിടുന്ന വിവേചനങ്ങളെക്കുറിച്ചുമാണ് ചിത്രം സംസാരിക്കുന്നത്. മലയാളി താരം ലിജോ മോളാണ് ജയ്ഭീമിൽ പ്രധാന വേഷത്തിൽ എത്തുന്നത്. 2ഡി എൻറർടെയിൻമെൻറിൻറെ ബാനറിൽ സൂര്യയും ജ്യോതികയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി