ചലച്ചിത്രം

കാന്‍സര്‍ ബാധിതയായ ശേഷം ഇത് ആദ്യം, റിയാലിറ്റി ഷോയിലേക്ക് മടങ്ങിയെത്തി കിരണ്‍ ഖേര്‍; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ടിയായും രാഷ്ട്രീയപ്രവര്‍ത്തകയായും ശക്തമായ സാന്നിധ്യമാണ് കിരണ്‍ ഖേര്‍. അതിനിടെയാണ് കിരണിന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. രക്താര്‍ബുദം ബാധിച്ചതോടെ സിനിമയ്ക്കും രാഷ്ട്രീയത്തിനും അവധി നല്‍കി ചികിത്സയിലായിരുന്നു താരം. ഇപ്പോള്‍ കാന്‍സര്‍ ബാധിതയായ ശേഷം ആദ്യമായി റിയാലിറ്റി ഷോ ആയ ഇന്ത്യാസ് ഗോട്ട് ടാലന്‍ഡ്‌സില്‍ വിധികര്‍ത്താവായി എത്തിയിരിക്കുകയാണ് കിരണ്‍. ഷോയിലെ സഹ ജഡ്ജ് ആയ ശില്‍പ ഷെട്ടിയാണ് കിരണിന്റെ വരവ് പുറത്തുവിട്ടത്. ഫേയ്‌സ്ഷീല്‍ഡ് ധരിച്ച് ഇരിക്കുന്ന കിരണിനെയാണ് വിഡിയോയില്‍ കാണുന്നത്. 

കിരണിനൊപ്പമുള്ള വിഡിയോ പങ്കുവച്ച് ശില്‍പഷെട്ടി

കിരണ്‍ ഖേറിനും ബാദ്ഷയ്ക്കും ഒപ്പമുള്ള ആദ്യ ദിവസം, ആദ്യ ഷോ- എന്ന അടിക്കുറിപ്പില്‍ രസകരമായ വിഡിയോ ആണ് താരം പങ്കുവച്ചത്. തന്നെ ദത്തെടുക്കണമെന്നാണ് ശില്‍പ ഷെട്ടി മുതിര്‍ന്ന അഭിനയേത്രിയോട് പറയുന്നത്. അങ്ങനെയാണെങ്കില്‍ കിരണിന്റെ ആഭരണങ്ങള്‍ മുഴുവന്‍ തനിക്കു കിട്ടുമല്ലോ എന്നാണ് ശില്‍പ പറയുന്നത്. മകനോട് തന്റെ ജ്വല്ലറി വില്‍ക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ വിവാഹ ശേഷം തന്റെ ഭാര്യ അത് ധരിച്ചോളുമെന്ന് പറഞ്ഞതായി ശില്‍പയ്ക്കു മറുപടിയായി കിരണ്‍  പറയുന്നുണ്ട്. 

ആശുപത്രിയിലും ജോലി ചെയ്യുന്നു

കാന്‍സര്‍ ചികിത്സയ്ക്കിടയിലും കിരണ്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നത് തുടര്‍ന്നിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ വരെ ഞാന്‍ ജോലി നോക്കുന്നുണ്ട്. ഫോണിലൂടെ ആളുകളുമായി ബന്ധപ്പെട്ടുുകൊണ്ടിരിക്കുകയാണ്. ചണ്ഡിഗഡില്‍ അടുത്തിടെ ഒരു ഓക്‌സിജന്‍ പ്ലാന്റ് വരെ ഞാന്‍ ഉദ്ഘാടനം ചെയ്തു. എന്നാല്‍ എന്റെ ഡോക്ടര്‍മാര്‍ യാത്ര ചെയ്യാന്‍ സമ്മതിക്കുന്നില്ല. ട്രീറ്റ്‌മെന്റിനെ തുടര്‍ന്ന് എന്റെ പ്രതിരോധശേഷി കുറഞ്ഞിരിക്കുകയാണ്. അടുത്തിടെ ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കിരണ്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍