ചലച്ചിത്രം

'ഞാന്‍ മാത്രമാണ് കാരണം, എന്നോട് ക്ഷമിക്കൂ'; സൗജന്യ ആത്മഹത്യാ കുറിപ്പെഴുതിയത് മൂന്നു ദിവസംകൊണ്ട് 

സമകാലിക മലയാളം ഡെസ്ക്

ന്നഡ താരം സൗജന്യയെ ഇന്നലെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പും വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. തന്റെ മരണത്തിന് താന്‍ തന്നെയാണ് കാരണമെന്നും തന്നോടു ക്ഷമിക്കണമെന്നും സൗജന്യ കുറിച്ചിട്ടുണ്ട്. താരം കടന്നുപോയ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറഞ്ഞിട്ടുണ്ട്. 

നാലു പേജ് വരുന്ന ആത്മഹത്യാകുറിപ്പില്‍ അച്ഛനോടും അമ്മയോടും മറ്റു കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമെല്ലാം താരം എടുത്തെടുത്ത്് ക്ഷമാപണം നടത്തിയിട്ടുണ്ട്. മൂന്നു ദിവസത്തോളമെടുത്താണ് സൗജന്യ കുറിപ്പ് എഴുതിയിരിക്കുന്നതെന്നും വ്യക്തമാണ്. തുടര്‍ച്ചയായി വരുന്ന ആത്മഹത്യാചിന്തയെക്കുറിച്ചെല്ലാം സൗജന്യ പറയുന്നുണ്ട്. എന്നാല്‍ മാനസിക ബുദ്ധിമുട്ടിന് സഹായം തേടിയതായി എവിടെയും പറയുന്നില്ല. 

ഞാന്‍ മാത്രമാണ് ഇതിന് കാരണം, ദയവായി എന്നോട് ക്ഷമിക്കൂ. ഇങ്ങനെയൊരു മണ്ടത്തരം ഒരിക്കലും ചെയ്യില്ലെന്ന് ഞാന്‍ വാക്കു തന്നിട്ടുണ്ട്. പക്ഷേ എനിക്ക് മറ്റു വഴിയില്ല. ഉള്ളിന്റെ ഉള്ളില്‍ ഞാന്‍ മരിച്ചു കഴിഞ്ഞു. ഓരോ ദിവസവും ഞാന്‍ തളര്‍ന്നുപോവുകയാണ്. ഇതിനു മുന്‍പ് ഇതുപോലെ എന്നെ ഞാന്‍ കണ്ടിട്ടില്ല- സൗജന്യ കുറിച്ചു. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നിരവധി പേരാണ് മാനസികമായ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നത്. ടെലിവിഷന്‍ സിനിമ മേഖലയിലെ നിരവധി പേര്‍ ഇതിനോടകം ജീവന്‍ വെടിഞ്ഞത് വാര്‍ത്തയായിരുന്നു. ജനുവരിയില്‍ കന്നഡ ബിഗ് ബോസ് മത്സരാര്‍ത്ഥിയായ ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്തിരുന്നു. താരം ഏറെനാളായി വിഷാദത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ