ചലച്ചിത്രം

ഷൂട്ടിങ് ഇനി ബഹിരാകാശത്ത്; റഷ്യന്‍ നടിയും സംവിധായകനും റോക്കറ്റ് യാത്രയില്‍

സമകാലിക മലയാളം ഡെസ്ക്


സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പറന്ന് റഷ്യന്‍ ചലച്ചിത്ര സംഘം. നടി യൂലിയ പെര്‍സില്‍ഡും സംവിധായകന്‍ ക്ലിം ഷില്‍പെന്‍കോയുമാണ് ചൊവ്വാഴ്ച റോക്കറ്റില്‍ ബഹിരാകാശത്തേക്ക് പോയത്. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്. 

റഷ്യന്‍ സോയുസ് സ്‌പെയ്‌സ്‌ക്രാഫ്റ്റിലാണ് ഇവര്‍ ബഹിരാകാശത്തേക്ക് പോയത്. ബഹിരാകാശ യാത്രികനായ ആന്റണ്‍ ഷ്‌കപ്ലറേവിനൊപ്പമാണ് ഇവര്‍ യാത്ര തിരിച്ചത്. ഖസക്കിസ്ഥാനിലെ റഷ്യന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നായിരുന്നു യാത്ര. ഇവര്‍ വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തി എന്നാണ് റിപ്പോര്‍ട്ട്. 

ചലഞ്ച് എന്നാണ് ഇവരുടെ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖം ബാധിച്ച ബഹിരാകാശ സഞ്ചാരിയെ രക്ഷിക്കാനായി പുറപ്പെടുന്ന യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. പന്ത്രണ്ട് ദിവസമാണ് ബഹിരാകാശത്ത് ചിത്രീകരിക്കാനായി ഉദ്ദേശിക്കുന്നത്. 

ബഹിരാകാശത്തേക്ക് പുറപ്പെടും മുന്‍പ് സംവിധായകനും നായികയും ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. കടുത്ത പരിശീലനമാണ് നടത്തിയതെന്ന് നടി വ്യക്തമാക്കിയിരുന്നു. 

ബഹിരാകാശത്തില്‍ എത്തിയതിന് ശേഷം,നാസയുടെ ഒരുസംഘം ബഹിരാകാശ സഞ്ചാരികളും ഇവര്‍ക്കൊപ്പം സഹകരിക്കും. ഒക്ടോബര്‍ പതിനേഴിന് സംഘം തിരിച്ചെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്