ചലച്ചിത്രം

'വേണുവേട്ടൻ പറഞ്ഞു, ഇതിൽ ഡയലോഗ് വേണ്ട, ഒരു പ്രാർത്ഥന മാത്രം മതി'; കുറിപ്പുമായി രഞ്ജിത്ത് ശങ്കർ

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയ്ക്ക് തീരാനഷ്ടം തീർത്തുകൊണ്ടാണ് അഭിനയ പ്രതിഭ നെടുമുടി വേണു വിടവാങ്ങിയത്. നായകനും വില്ലനും കോമഡി താരവുമെല്ലാമായി നിറഞ്ഞുനിന്നിരുന്ന അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താൻ ഒരിക്കലും സാധിക്കില്ല. ഇപ്പോൾ നെടുമുടി വേണുവിന്റെ ഓർമയിൽ സംവിധായകൻ രഞ്ജിത്ത് ശങ്കർ കുറിച്ച വാക്കുക‌ളാണ് ശ്രദ്ധ നേടുന്നത്. പ്രാർത്ഥനയിലൂടെയും ചിരിയിലൂടേയും അദ്ദേഹം തന്റെ സിനിമകളിൽ കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ചാണ് രഞ്ജിത്ത് ശങ്കർ പറയുന്നത്. ജീവിതത്തെ ആഴത്തിൽ അറിഞ്ഞ തമാശ കൊണ്ടും ഇതിലൂടെ സഞ്ചരിക്കാൻ ഇത് പോലെ ഉള്ള നടന്മാർ നമുക്കിനി ഉണ്ടാവുമോ എന്നാണ് രഞ്ജിത്ത് ശങ്കർ ചോദിക്കുന്നത്. 

നെടുമുടി വേണുവിനെക്കുറിച്ച് രഞ്ജിത്ത് ശങ്കർ

പാസഞ്ചർലെ അവസാന ഷോട്ട് എടുക്കുമ്പോൾ വേണുവേട്ടൻ പറഞ്ഞു.ഇതിൽ ഡയലോഗ് വേണ്ട,ഒരു പ്രാർത്ഥന മാത്രം മതി.അർജ്ജുനൻ സാക്ഷിയിൽ ഇതേ പോലെ ഒരു ചിരി ഉണ്ട്.സു സു സുധി വാത്മീകത്തിലെ ചില രസങ്ങൾ വേണുവേട്ടൻ പറഞ്ഞതാണ്.dateclash ഇല്ലായിരുന്നെങ്കിൽ അതിലെ ഒരു പ്രധാന വേഷവും ചെയ്യണ്ടത് അദ്ദേഹം തന്നെ.

ആരൊക്കെ പോയാലും ഒരു കടല് പോലെ സിനിമ തുടർന്ന് കൊണ്ടിരിക്കും എന്നൊക്കെ പറയാമെങ്കിലും ഒരു പ്രാർത്ഥന കൊണ്ടും ചിരി കൊണ്ടും ജീവിതത്തെ ആഴത്തിൽ അറിഞ്ഞ തമാശ കൊണ്ടും ഇതിലൂടെ സഞ്ചരിക്കാൻ ഇത് പോലെ ഉള്ള നടന്മാർ നമുക്കിനി ഉണ്ടാവുമോ?

നിയും നെടുമുടി ഭാവങ്ങൾ മലയാളികൾ കാണും

ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തിങ്കളാഴ്ച അദ്ദേഹം വിടവാങ്ങി. മോഹൻലാലിനൊപ്പം മരക്കാര്‍: അറബിക്കടലിന്റെ സിംഹം, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്, മമ്മൂട്ടിക്കൊപ്പം പുഴു, ഭീഷ്‍മപര്‍വം, മഞ്‍ജു വാര്യര്‍ക്കൊപ്പം അഭിനയിച്ച ജാക്ക് ആൻഡ് ജില്‍ തുടങ്ങിയവയാണ് നെടുമുടി വേണുവിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി