സുരഭി ലക്ഷ്മിയും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. കുറി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് പുറത്തുവിട്ടത്. കോക്കേഴ്സ് മീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കെ. ആർ. പ്രവീൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വണ്ടിപ്പെരിയാറിൽ ഷൂട്ടിങ് തുടങ്ങി
വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് വണ്ടിപ്പെരിയാറിൽ ഇന്നു തുടങ്ങി. വിനു തോമസ് സംഗീതം നൽകുന്ന പാട്ടുകൾക്ക് വരികൾ എഴുതുന്നത് ബി കെ ഹരിനാരായണനാണ്. സന്തോഷ് സി പിള്ള ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഭാഷണം ഒരുക്കുന്നത് ഹരിമോഹൻ ജി പൊയ്യയാണ്.
എഡിറ്റിംഗ് - റാഷിന് അഹമ്മദ് പൊയ്യ പ്രൊജക്റ്റ് ഡിസൈനർ -നോബിൾ ജേക്കബ് പൊയ്യ, ആർട് - രാജീവ് കോവിലകം , മേക്കപ്പ് - ജിതേഷ് പൊയ്യ , കോസ്റ്യൂംസ് - സുജിത്ത് മട്ടന്നൂർ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ് , കാസ്റ്റിംഗ് - ശരൺ എസ് എസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശിഹാബ് വെണ്ണല വി എഫ് എക്സ് - അഭീഷ് രാജൻ , സ്റ്റിൽസ് - സേതു അതിപ്പിൽ , ഡിസൈൻസ് - അർജുൻ ജി ബി. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് വിഷ്ണു ഉണ്ണികൃഷ്ണന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ