ചലച്ചിത്രം

കത്രീന കൈഫിന്റേയും വിക്കി കൗശാലിന്റേയും വിവാഹനിശ്ചയം ഉടന്‍? മറുപടിയുമായി താരം

സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് വിക്കി കൗശാല്‍. താരത്തിന്റെ പുതിയ ചിത്രം സര്‍ദാര്‍ ഉദ്ധം മികച്ച അഭിപ്രായമാണ് നേടുന്നത്. എന്നാല്‍ താരത്തിന്റെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറയാറുണ്ട്. നടി കത്രീന കൈഫുമായി താരം പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍. ഇരുവരും ഉടന്‍ വിവാഹിതരാവുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇപ്പോള്‍ പാപ്പരാസികള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വിക്കി കൗശാല്‍. 

കത്രീന കൈഫുമായുള്ള വിവാഹനിശ്ചയം ഉടനുണ്ടാകുമെന്നായിരുന്നു അഭ്യൂഹം. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിനിടെ ഈ അഭ്യൂഹത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്നാണ് മറുപടിയുമായി താരം എത്തിയത്. 'ആ വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിങ്ങളുടെ സുഹൃത്തുക്കളാണ്. ശരിയായ സമയം വരുമ്പോള്‍ ഞാന്‍ വൈകാതെ എന്‍ഗേജ്ഡ് ആകും. അതിന് സമയം വരണം.'- വിക്കി കൗശാല്‍ പറഞ്ഞു. 

കത്രീനയും വിക്കി കൗശാലും പ്രണയത്തിലോ?

കഴിഞ്ഞ ദിവസം സര്‍ദാര്‍ ഉദ്ധമിലെ താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് കത്രീന ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരുന്നു. കൂടാതെ മുംബൈയില്‍ നടന്ന സര്‍ദാര്‍ ഉദ്ധമിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിങ്ങിലും താരം എത്തിയിരുന്നു. വിക്കി കൗശാലും കത്രീനയും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. 

ഉദ്ധം സിങ്ങിന്റെ ജീവിതം പറയുന്ന സര്‍ദാര്‍ ഉദ്ധം

സ്വാതന്ത്ര സമര സേനാനി ഉദ്ധം സിങ്ങിന്റെ ജീവിതം പറയുന്ന ചിത്രമാണ് സര്‍ദാര്‍ ഉദ്ധം. ചിത്രം ആമസോണ്‍ െ്രെപമിലൂടെയാണ് റിലീസിന് എത്തിയത്. ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1919ലെ ക്രൂരമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഒ ഡ്വിയറെ വെടിവെച്ച് കൊന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു  ഉദ്ധം സിംഗ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ യഥാര്‍ഥ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ഇടിവള കൊണ്ട് മുഖത്തിടിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ജീവനക്കാരിക്ക് രോഗിയുടെ മര്‍ദനം, അറസ്റ്റ്

വെന്തുരുകി രാജ്യം; താപനില 45 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക്; നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും