ചലച്ചിത്രം

'സിനിമയിലെത്തി 34 വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ അവാർഡ്, പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയി'; സുധീഷിനെ പ്രശംസിച്ച് ചാക്കോച്ചൻ

സമകാലിക മലയാളം ഡെസ്ക്

മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സുധീഷിനെ പ്രശംസിച്ച് നടൻ കുഞ്ചാക്കോ ബോബൻ. സിനിമയിൽ എത്തിയിട്ട് 34 വർഷങ്ങൾ പിന്നിട്ട സുധീഷിനെ തേടി ആദ്യമായാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുന്നത്.  സുധീഷിന്റെ  പ്രകടനങ്ങൾ അറിയുകയും കാണുകയും ചെയ്ത പലരെയും പോലെ, ഇത് പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയി എന്നാണ് കുഞ്ചാക്കോ ബോബൻ കുറിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ ‘അടുത്ത വീട്ടിലെ പയ്യനിൽ’ നിന്നും, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മേഖലകളിൽ മേയുന്ന നടനെയാണ് നമ്മൾ ഇപ്പോൾ കാണുന്നത്. വലിയ നേട്ടങ്ങളിലേക്കുള്ള ചെറിയ തുടക്കം മാത്രമാണിതെന്ന് താൻ വിശ്വസിക്കുന്നുവെന്നും കുഞ്ചാക്കോ ബോബൻ കുറിച്ചു. 

കുഞ്ചാക്കോ ബോബൻ സുധീഷിന് ആശംസകൾ അറിയിച്ച് കുറി‌ച്ചത്

'സുധീഷ്.. ദ് ആക്ടർ! നായകനായുള്ള എന്റെ ആദ്യ സിനിമ മുതൽ നിർമാതാവ് എന്ന നിലയിലുള്ള എന്റെ ആദ്യ സിനിമ വരെ.. അനിയത്തിപ്രാവ് മുതൽ അഞ്ചാംപാതിര വരെയുള്ള എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ.. ഒരു സഹനടൻ, അഭ്യുദയകാംക്ഷി, സുഹൃത്ത് എന്നീ നിലകളിൽ അദ്ദേഹം എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു!! മലയാള ചലച്ചിത്രമേഖലയിലെ 34 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് ആദ്യ സംസ്ഥാന അവാർഡ് ലഭിക്കുമ്പോൾ, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ അറിയുകയും കാണുകയും ചെയ്ത പലരെയും പോലെ, ഇത് പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയി എന്ന് എനിക്കറിയാം.

ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ ‘അടുത്ത വീട്ടിലെ പയ്യനിൽ’ നിന്നും, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മേഖലകളിൽ മേയുന്ന നടനെയാണ് നമ്മൾ ഇപ്പോൾ കാണുന്നത്!! വലിയ നേട്ടങ്ങളിലേക്കുള്ള ചെറിയ തുടക്കം മാത്രമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്ക് ഇത് സാധ്യമാക്കിയ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ഇനിയും ഒരുമിച്ചു ഉണ്ടാകാനിരിക്കുന്ന മഹത്തായ, അവിസ്മരണീയമായ സിനിമകൾക്ക് ചിയേർസ്.'

ആദ്യ അവാർഡ്

മികച്ച സംവിധായകനുള്ള അവാർഡ് നേടിയ സിദ്ധാർത്ഥ് ശിവയുടെ എന്നിവർ, ഷൈജു അന്തിക്കാടിന്റെ  ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മികച്ച സ്വഭാവ നടനുള്ള പുരസ്കാരത്തിനാണ് സുധീഷ് അർഹനാക്കിയത്. സിനിമയിലെത്തി 34 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തെ തേടി അം​ഗീകാരം എത്തുന്നത്. അനന്തരം എന്ന ചിത്രത്തിലൂടെയാണ് സുധീഷ് അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത