ചലച്ചിത്രം

'ഓരോ തവണ കൃത്രിമക്കാല്‍ ഊരിക്കാണിക്കുന്നത്‌ വേദനയോടെ'; വിഡിയോയുമായി സുധ ചന്ദ്രൻ

സമകാലിക മലയാളം ഡെസ്ക്

വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയ്ക്കിടയിൽ കൃത്രിമക്കാൽ ഊരിമാറ്റേണ്ടിവരുന്നതിൽ പ്രതിഷേധം അറിയിച്ച് നടിയും നർത്തകിയുമായ സുധ ചന്ദ്രൻ. ഇൻസ്റ്റ​ഗ്രാമിലൂടെയുള്ള വിഡിയോയിലൂടെയായിരുന്നു പ്രതികരണം. ഓരോ തവണ വിമാനത്താവളത്തിൽ എത്തി കൃത്രിമക്കാൽ ഊരിമാറ്റി കാണിക്കേണ്ടിവരുന്നത് വേദനയുണ്ടാക്കുന്നുണ്ടെന്നും സുധ പറഞ്ഞു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇതിൽ പരിഹാരം കണ്ടെത്തണമെന്നും താരം പറഞ്ഞു. 

എത്ര അഭർത്ഥിച്ചാലും അവർക്ക് എന്റെ കാൽ ഊരികാണണം

'വ്യക്തപരമായ ഒരു കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറയാനാണ് വന്നത്. കേന്ദ്രത്തിനോടും സംസ്ഥാനസര്‍ക്കാരിനോടുമുള്ള അഭ്യര്‍ത്ഥനയാണ്. ഞാന്‍ സുധ ചന്ദ്രന്‍, നടിയും നര്‍ത്തകിയുമാണ്. കൃത്രിമകാല്‍ വച്ച് ഡാന്‍സ് ചെയ്ത് ചരിത്രം കുറിക്കുകയും എന്റെ രാജ്യത്തിന് അഭിമാനമാവുകയും ചെയ്ത ആളാണ്. ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കായി ഓരോ തവണയും വിമാനത്താവളത്തില്‍ എത്തുമ്പോഴും എന്നെ തടയും. ഞാന്‍ സുരക്ഷാ ജീവനക്കാരോട് എന്റെ കൃത്രിമകാലില്‍ ഇടിഡി ടെസ്റ്റ് നടത്തണമെന്ന് അഭ്യര്‍ത്ഥിക്കാറുണ്ട്. എന്നാല്‍ അവര്‍ക്ക് എന്റെ കാല്‍ ഊരി കാണണം. ഇതാണോ നമ്മുടെ രാജ്യത്ത് നടക്കേണ്ടത്. ഒരു സ്ത്രീയോട് സമൂഹം ചെയ്യേണ്ടത് ഇങ്ങനെയാണ്. ഇതില്‍ നടപടിയെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് മോദിജി. പ്രായമായവര്‍ക്ക് കാര്‍ഡ് നല്‍കുന്നതുപോലെ ഞങ്ങള്‍ക്കും തിരിച്ചറിയില്‍ രേഖ നല്‍കണം.' - സുധ ചന്ദ്രന്‍ വിഡിയോയില്‍ പറയുന്നു.

വിഡിയോ വൈറൽ

വലിയ പിന്തുണയാണ് സുധ ചന്ദ്രയുടെ വിഡിയോയ്ക്ക് ലഭിക്കുന്നത്. സെലിബ്രിറ്റികളടക്കം നിരവധി പേർ സുധയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. സുധയെ പോലുള്ളവർക്ക് നീതി ഉറപ്പാക്കണമെന്നും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള നടപടി കൈക്കൊളളണമെന്നും ഇവർ ആവശ്യപ്പെടുന്നു. വർഷങ്ങൾക്ക് മുമ്പ് കാറപകടത്തെ തുടർന്നാണ് സുധയ്ക്ക് കാൽ നഷ്ടമാകുന്നത്. പിന്നീട് കൃത്രിമക്കാലോടെ സുധ നൃത്തത്തിലേക്കും അഭിനയ രം​ഗത്തേക്കും ശക്തമായി തിരിച്ചെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

'മമ്മൂട്ടി ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും, ആ പരിപ്പ് ഇവിടെ വേവില്ല'; പിന്തുണ

ഇന്ത്യയുടെ ടി20 ലോകകപ്പ് ആദ്യ ഇലവനില്‍ പന്തോ, സഞ്ജുവോ?; ഗംഭീറിന്റെ ചോയ്‌സ് ഇങ്ങനെ

'നെഞ്ചിലേറ്റ ക്ഷതം മരണകാരണമായി'; തിരുവനന്തപുരത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്

''പലവര്‍ണ്ണ ഇഴകളിട്ട കമ്പളംപോലെ ഗോരംഗോരോ അഗ്നിപര്‍വ്വത ഗര്‍ത്തത്തിന്റെ അടിത്തട്ട്, അതില്‍ നീങ്ങുന്ന മൃഗസംഘങ്ങള്‍''