ചലച്ചിത്രം

'നമ്മൾ അറിയാതെ പോയ നല്ലൊരു ഗായകനും ചിത്രകാരനും', രവിയുടെ ഓർമയിൽ മമ്മൂട്ടി

സമകാലിക മലയാളം ഡെസ്ക്

ബ്ബിംഗ് ആർട്ടിസ്റ്റ് ശ്രീജയുടെ ഭർത്താവും ​ഗായകനുമായ രവിയുടെ വിയോ​ഗത്തിൽ ആദരാഞ്ജലികളുമായി മമ്മൂട്ടി. രവിയുടെ ഓർമകൾ പങ്കുവെച്ചുള്ള കുറിപ്പിനൊപ്പമാണ് താരം ആദരാഞ്ജലി കുറിച്ചത്. നമ്മൾ അറിയാതെ പോയ നല്ലൊരു ഗായകനും ചിത്രകാരനുമാണ് രവി എന്നാണ് മമ്മൂട്ടി കുറിച്ചത്. രവി വരച്ച് തനിക്കു സമ്മാനിച്ച പെയ്ന്റിങ്ങിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

ഇത് രവി (ഡബ്ബിംഗ് ആർട്ടിസ്റ്റ് ശ്രീജയുടെ ഭർത്താവ്) വരച്ച് എനിക്ക് സമ്മാനിച്ച ചിത്രം ആണ്. അദ്ദേഹമിപ്പോൾ ജീവിച്ചിരിപ്പില്ല നമ്മൾ അറിയാതെ പോയ നല്ലൊരു ഗായകനും ചിത്രകാരനും ആയിരുന്നു രവി സ്നേഹസ്മരണകളോടെ.- മമ്മൂട്ടി കുറിച്ചു. 

ഗായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രവീന്ദ്രനാഥ കഴിഞ്ഞ മാസമാണ് മരണത്തിന് കീഴടങ്ങുന്നത്. കോവിഡ് നെഗറ്റീവായെങ്കിലും അനുബന്ധ പ്രശ്‌നങ്ങളെ തുടര്‍ന്നു ചികില്‍സയിലിരിക്കെയാണ് അന്ത്യം. മകള്‍ രവീണയും ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ