ചലച്ചിത്രം

ശരീരം കാണുന്ന വസ്ത്രങ്ങൾ സിനിമയിൽ മാത്രം മതി, കാമുകനെക്കുറിച്ച് മിണ്ടരുത്; ബോളിവുഡിലെ 'നിയമ'ങ്ങളെക്കുറിച്ച് ബിപാഷ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നായികയാണ് ബിപാഷ ബസു. തന്റെ കഥാപാത്രങ്ങളെപ്പോലെ ശക്തമായ നിലപാടുകൾ പറയാനും താരം മടിക്കാറില്ല. ഇപ്പോൾ സിനിമയിലെ തുടക്കകാലത്ത് താൻ നേരിട്ടിരുന്ന വിവേചനത്തെക്കുറിച്ചും ബോളിവുഡിലെ അലിഖിത നിയമങ്ങളെക്കുറിച്ചും മനസു തുറക്കുകയാണ് താരം. സിനിമയിൽ എത്തിയാൽ ചെയ്യാൻ പാടില്ലാത്തതായി ഒരുപാട് കാര്യങ്ങളുണ്ടായിരുന്നെന്നാണ് താരം പറയുന്നത്. 

ഇരുണ്ട നിറത്തിന്റെ പേരിലാണ് ബിപാഷ ബസു വിവേചനം നേരിട്ടിരുന്നത്. നിറത്തെക്കുറിച്ച് തനിക്ക് ധാരാളം നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ലഭിച്ചിരുന്നു എന്നാണ് താരം പറയുന്നത്. തനിക്ക് സൂര്യപ്രകാശം കൊള്ളുന്നത് ഇഷ്ടമായിരുന്നുവെങ്കിലും വെയിലുള്ളപ്പോൾ കുട കൊണ്ടുനടക്കണമെന്ന് പറയുമായിരുന്നു. അല്ലെങ്കിൽ കറുക്കുകയോ കരിവാളിക്കുകയോ ചെയ്യുമെന്നായിരുന്നു ഉപദേശം.

​ഗ്ലാമറസ് വസ്ത്രധാരണത്തിന്റെ പേരില്‍ അറിയപ്പെടുന്ന നടി കൂടിയാണ് ബിപാഷ. എന്നാൽ ഒരു പൊതു ചടങ്ങിൽ ബാക്ക്‌ലെസ് വസ്ത്രം ധരിച്ചെത്തിയത് ചെലരെ ചൊടിപ്പിച്ചുവെന്നാണ് താരം പറയുന്നത്. നടിമാര്‍ ഇത്തരം വേഷങ്ങള്‍ സിനിമയില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും യഥാര്‍ഥ ജീവിതത്തില്‍ ശരീരഭാഗങ്ങള്‍ വെളിവാകുന്ന വസ്ത്രം ധരിക്കരുതെന്നുമായിരുന്നു നിര്‍ദ്ദേശം. 'ഇതിനേക്കാള്‍ വിലയ ഇരട്ടത്താപ്പുണ്ടോ?എന്നാണ് ബിപാഷയുടെ ചോദ്യം. 

കാമുകനെക്കുറിച്ച് സംസാരിക്കാനും സിനിമയിൽ നിയന്ത്രണമുണ്ടെന്നും താരം പറയുന്നു. ഒരിക്കല്‍ തന്റെ കാമകന്‍ സിനിമാ സെറ്റില്‍ സന്ദര്‍ശനം നടത്തുമെന്ന് പറഞ്ഞപ്പോള്‍ മുറുമുറുപ്പുകള്‍ കേട്ടു. നടിമാര്‍ കാമുകന്‍മാര്‍ ഉണ്ടെന്ന് പറഞ്ഞാല്‍ സിനിമയെ ബാധിക്കുമത്രേ. എന്നാൽ തനിക്ക് കാമുകന്‍ ഉണ്ടെന്ന് പറയുന്നതില്‍ നാണക്കേടൊന്നും തോന്നുന്നില്ലെന്നാണ് താരം പറഞ്ഞത്. ചില്ലുഗ്ലാസില്‍ കുടിക്കുമ്പോള്‍ അത് വിസ്‌കിയാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുമെന്നും കപ്പ് ഉപയോഗിക്കണമെന്നുമാണ് ഹെയര്‍ സ്‌റ്റൈലിസ്റ്റ് ബിപാഷയുടെ അരികിലെത്തി പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു