ചലച്ചിത്രം

'അജു കോഴിയാവുമെന്ന് കരുതിയതല്ല, പ്രതിഫലം കൊടുത്തിട്ടും വാങ്ങിയില്ല'

സമകാലിക മലയാളം ഡെസ്ക്

യസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിച്ച സണ്ണി കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിൽ ജയസൂര്യയുടെ സണ്ണി എന്ന കഥാപാത്രം മാത്രമാണ് കാമറയ്ക്കു മുന്നിലെത്തുന്നത്. ബാക്കി കഥാപാത്രങ്ങളെല്ലാം ശബ്ദസാന്നിധ്യമാണ്. കോഴി എന്ന കഥാപാത്രമായി അജു വർ​ഗീസാണ് എത്തിയത്. പ്രതിഫലം പോലും വാങ്ങാതെയാണ് ചിത്രത്തിനായി അജു സഹകരിച്ചത് എന്നാണ് രഞ്ജിത്ത് ശങ്കർ പറയുന്നത്. ഈ കഥാപാത്രത്തിനായി മറ്റൊരു നടനെയാണ് തെരഞ്ഞെടുത്തിരുന്നത്. എന്നാൽ ആ നടന് അസൗകര്യം വന്നതോടെ അജുവിനെ വിളിക്കുകയായിരുന്നു. മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിൽ നിന്നുവന്നാണ് ചിത്രത്തിന് അജു ഡബ്ബു ചെയ്തത് എന്നും രഞ്ജിത് വ്യക്തമാക്കി. 

രഞ്ജിത്ത് ശങ്കറിന്റെ കുറിപ്പ് വായിക്കാം

സണ്ണി ഒറ്റയ്ക്കാണ്, എങ്കിലും ഒറ്റക്ക് ഒരു സിനിമ ചെയ്യുക എന്നത് വളരെ വളരെ പ്രയാസകരമാണ്. പരസ്പരം ഉള്ള വിശ്വാസം, കൂടെയുണ്ടാവും എന്നുറപ്പുള്ള സുഹൃത്തുക്കള്‍ ഒക്കെ വളരെ വലിയ ഒരു ധൈര്യമാണ്. അജു എനിക്ക് അത് പോലെ ഒരു ധൈര്യമാണ്. സണ്ണിയിലെ കോഴി അജു ആവും എന്ന് ഞാന്‍ കരുതിയതല്ല. ഒരു പുതിയ കോമ്പിനേഷന്‍ എന്ന നിലയില്‍ മറ്റൊരാളെ ആണ് ഷൂട്ടിങ് സമയത്ത് തീരുമാനിച്ചത്.

ഡബ്ബിങ് സമയത്ത് അദ്ദേഹം ചെറിയ അസൗകര്യം പറഞ്ഞപ്പോൾ മറ്റാര് എന്നാലോചിച്ചു. അജുവിന്റെ മുഖം പെട്ടെന്ന് തെളിഞ്ഞു. കാര്യം പറഞ്ഞു മെസ്സേജ് അയച്ചപ്പോള്‍ അജു പറഞ്ഞു ഇപ്പൊ വരാം, ഇവിടെ നിന്ന് സ്റ്റുഡിയോ എത്താനുള്ള സമയം. രണ്ടു പടത്തിന്റെ ഷൂട്ടിങിന് ഇടയില്‍ നിന്നാണെന്ന് ഓര്‍ക്കണം.

കോഴി എന്ന ഫോണ്‍ ക്ലോസപ്പിൽ മറ്റൊരു നടന്റെ ഫോട്ടോ കണ്ടിട്ടും ഒന്നും പറയാതെ വളരെ മനോഹരമായി അജു ഡബ്ബ് ചെയ്തു. ചെറിയ കറക്‌ഷന്‍സ് ചെയ്യാന്‍ ഒരു മടിയും കൂടാതെ വീണ്ടും രണ്ടു പ്രാവശ്യം വീണ്ടും വന്നു. പ്രതിഫലം കൊടുത്തപ്പോള്‍ വാങ്ങിക്കാന്‍ കൂട്ടാക്കാതെ ആവശ്യം വരുമ്പോ കടമായി ചോദിച്ചോളം എന്ന് തമാശ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ