ചലച്ചിത്രം

'അവസാനമായി അന്നു കണ്ടു, യാത്ര പറഞ്ഞു'; മോനിഷയുടെ ഓർമയിൽ മനോജ് കെ ജയൻ; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ന്നും മലയാളികൾക്ക് നൊമ്പരമാണ് മോനിഷ. സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗം. ഇപ്പോൾ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ നൊമ്പരമുണർത്തുന്ന ഓർമയിൽ നടൻ മനോജ് കെ ജയൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 1992 ൽ “കുടുംബസമേതത്തിലാണ് മോനിഷയെ അവസാനമായി കണ്ടത് എന്നാണ് താരം കുറിച്ചിരിക്കുന്നത്. 

മോനിഷ, എന്നും നൊമ്പരമുണർത്തുന്ന ഓർമ്മ. എൻറെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു...സഹപ്രവർത്തകയായിരുന്നു . 1990-ൽ പെരുന്തച്ചനു ശേഷം “സാമഗാനം” എന്ന സീരിയലിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു, അതിലെ photos ആണിത്. 1992 ൽ “കുടുംബസമേതത്തിൽ”അവസാനമായി കണ്ടു.. യാത്ര പറഞ്ഞു. - മനോജ് കെ ജയൻ കുറിച്ചു. ഇരുവരും ഒന്നിച്ച് അഭിനയിച്ച സാമഗാനം എന്ന സീരിയലിലെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. 

1992 ഡിസംബര്‍ 2നാണ് വാഹനാപകടത്തിലാണ് മോനിഷ വിടപറയുന്നത്. ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വച്ചായിരുന്നു അപകടം. ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതമായിരുന്നു മോനിഷയുടെ ആദ്യ മലയാള ചിത്രം. നഖക്ഷതങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. പിന്നീട് ഋതുഭേതം, ആര്യന്‍, അധിപന്‍, പെരുന്തച്ചന്‍, കാഴ്ചയ്ക്കപ്പുറം, വേനല്‍ക്കിനാവുകള്‍, കമലദളം, ചമ്പക്കുളം തച്ചന്‍ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി