ചലച്ചിത്രം

രാഷ്ട്രീയക്കാരെയോ സർക്കാർ ഉദ്യോഗസ്ഥരെയോ പരിഹസിക്കരുത്, ലംഘിച്ചാൽ പുറത്താക്കും; ഫാൻസിനോട് വിജയ്

സമകാലിക മലയാളം ഡെസ്ക്

രാഷ്ട്രീയക്കാരെയോ സർക്കാർ ഉദ്യോഗസ്ഥരെയോ പരിഹസിക്കരുതെന്ന് ആരാധകർക്ക് നിർദേശം നൽകി തമിഴ് സൂപ്പർതാരം വിജയ്. പുതിയ ചിത്രം ബീസ്റ്റിന് റിലീസിന് മുന്നോടിയായിട്ടാണ് നിർദേശവുമായി താരം എത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയോ ട്രോൾ വിഡിയോയിലൂടെയോ രാഷ്ട്രീയക്കാരെയോ സർക്കാർ ഉദ്യോഗസ്ഥരെയോ പരിഹസിക്കരുതെന്നാണ് താരം പറഞ്ഞത്. ലംഘിക്കുന്നവർക്കെതിനെ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബിസ്സി ആനന്ദ് ആണ് വിജയ് യുടെ നിർദേശം ആരാധകരോട് പറഞ്ഞത്. നിർദേശം ലംഘിച്ച് പ്രവർത്തിക്കുന്നവരെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ട്വിറ്ററിലൂടെ പറഞ്ഞു. ഏപ്രിൽ 13നാണ് ചിത്രം തിയറ്ററിൽ എത്തുക. 

അതിനിടെ മുസ്ലീംങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ചിത്രത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്. ചിത്രത്തിന് കുവൈത്തിൽ പ്രദർശനാനുമതി നിഷേധിച്ചിരുന്നു. അതിനു പിന്നാലെ തമിഴ്നാട്ടിലും നിരോധനം ആവശ്യപ്പെട്ട് മുസ്ലീം സംഘടന രം​ഗത്തെത്തിയിരുന്നു. വിജയ്‌യുടെ കട്ടൗട്ടിൽ ആരാധകർ പാൽ ഒഴിച്ച് പാഴാക്കാനിടയുള്ളതിനാൽ ബീസ്റ്റിന്‌ സ്‌പെഷൽ ഷോ അനുവദിക്കരുതെന്ന്‌ ടിഎൻ മിൽക്ക്‌ അസോസിയേഷനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ സൈനികനായാണ് വിജയ് എത്തുന്നത്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. മലയാളി താരം ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു