ചലച്ചിത്രം

1.3‍ ലക്ഷം രൂപയുടെ ഡ്രസ്സ്; മഞ്ഞയിൽ സുന്ദരിയായി മൗനി റോയ്; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഷാഷൻ ഐക്കനാണ് മൗനി റോയ്. സ്റ്റൈലിഷ് ലുക്കിലെത്തി താരം ആരാധകരെ അമ്പരപ്പിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ പുതിയ ഓട്ട്ഫിറ്റാണ്. അതിമനോഹരമായ മഞ്ഞ വസ്ത്രം ധരിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

ഹനായെൻ കൗച്ചർ ഒരുക്കിയ യെല്ലോ സ്പ്രിങ് ഡ്രസ്സിൽ സുന്ദരിയാണ് മൗനി. ഓഫ് ഷോൾഡർ മിനി ഡ്രസ്സ് എംബ്രോയ്ഡറിയും ഷീർ ലെയറുകളും ചേർന്നതാണ്. മഞ്ഞ നിറമാണ് ഡ്രസ്സിന് കരുത്താകുന്നത്. മിനിമൽ മേക്കപ്പിലാണ് മൗനി എത്തുന്നത്. മോതിരങ്ങൾ മാത്രമാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. അഴിച്ചിട്ട മുടിയും കറുപ്പിച്ചെഴുതിയ കണ്ണുകളും ന്യൂഡ് ലിപ്സും മൗനിയെ സുന്ദരിയാക്കുന്നു. 

1.3 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. മനോഹരമായ ഡ്രസ്സിൽ നാടോടിക്കഥയിലെ രാജകുമാരിയെ പോലെയുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. മോഡലിങ്ങിൽ നിന്നാണ് മൗനി ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു