ചലച്ചിത്രം

നടൻ വിൽ സ്മിത്തിന് പത്തു വർഷം വിലക്ക്

സമകാലിക മലയാളം ഡെസ്ക്

ലോസ് ഏഞ്ചൽസ്: ഓസ്കർ അക്കാദമിയുടെ എല്ലാ വേദികളിൽ നിന്നും നടൻ വിൽ സ്മിത്തിന് പത്തു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി.ഓസ്കർ പുരസ്കാര ദാന ചടങ്ങിനിടെ അവതാരകന്റെ മുഖത്ത് തല്ലിയതിനാണ് നടപടി. 2022 ഏപ്രിൽ എട്ട് മുതൽ 10 വർഷത്തേക്കാണ് വിലക്ക്. 

ലോസ് ഏഞ്ചൽസിൽ ചേർന്ന അക്കാദമിയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിലാണ് തീരുമാനം. അക്കാദമി അവാർഡുകൾ ഉൾപ്പെടെ, നേരിട്ടോ ഫലത്തിലോ അക്കാദമി പരിപാടികളിലും പങ്കെടുക്കാൻ സ്മിത്തിനെ അനുവദിക്കില്ലെന്ന് ബോർഡ് തീരുമാനിച്ചതായും അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിനും സിഇഒ ഡോൺ ഹഡ്‌സണും പ്രസ്താവനയിൽ വ്യക്തമാക്കി. 

ഇത്തവണത്തെ ഓസ്‍കര്‍  അവാര്‍ഡ്‍ ദാന ചടങ്ങിനിടെയായിരുന്നു നാടകീയ സംഭവം. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വില്‍ സ്‍മിത്ത് അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട് പെരുമാറുകയായിരുന്നു. ഭാര്യ ജെയ്‍ഡ പിന്‍കറ്റിന്‍റെ രോഗാവസ്ഥയെ സൂചിപ്പിച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയാണ് സ്മിത്തിനെ പ്രകോപിപ്പിച്ചത്. രോഷത്തോടെ വേദിയിലെത്തി അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ വിൽ സ്മിത്ത് പെരുമാറ്റത്തിൽ മാപ്പുചോദിച്ചിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ