ചലച്ചിത്രം

കുട്ടിക്കാലത്ത് കണ്ട സ്വപ്നം; ബിഎംഡബ്ല്യു സ്വന്തമാക്കി ലക്ഷ്മി നക്ഷത്ര; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഷ്ട വാഹനം സ്വന്തമാക്കി അവതാരക ലക്ഷ്മി നക്ഷത്ര. ബിഎംഡബ്ല്യു 3 സീരിസാണ് താരം വാങ്ങിയത്. കുട്ടിക്കാലത്ത് സിനിമയില്‍ കറുത്ത ബിഎംഡബ്ല്യു കണ്ടപ്പോൾ മനസിൽ കയറികൂടിയ ആഗ്രഹമാണ് താരം സാക്ഷാത്കരിച്ചത്. ലക്ഷ്മി തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. 

ബിഎംഡബ്ല്യു 3 സീരിസ് ഗ്രാൻലിമോസിൻ 330 എൽഐ എം സ്പോർട്ട് പതിപ്പാണ് കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്ന് താരം ഗാരിജിലെത്തിച്ചത്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 3 സീരിസ്. ഏകദേശം 56.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. 1998 സിസി പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 258 എച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട്. 

ലക്ഷ്മി നക്ഷത്രയുടെ കുറിപ്പ്

ചില കാര്യങ്ങള്‍ക്ക് സമയമെടുക്കും. എന്നാല്‍ അതാവും ജീവിതത്തെ കൂടുതല്‍ അര്‍ത്ഥമുള്ളതാക്കുന്നത്. നിങ്ങളുടെ സ്വന്തം കണ്‍മുന്നില്‍ യാഥാര്‍ത്ഥ്യമാകുന്നതുകണ്ടാല്‍ നിങ്ങളുടെ സ്വപ്‌നങ്ങള്‍ കീഴടക്കുന്നതില്‍ നിന്ന് മറ്റൊന്നിനും നിങ്ങളെ തടയാനാവില്ല. സ്വപ്‌നത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍ക്കു വേണ്ടി. സ്വപ്‌നം കാണാന്‍ ശക്തരായ എല്ലാവര്‍ക്കും വേണ്ടി. 

കുട്ടിയായിരിക്കുന്ന സമയത്ത് എന്റെ പ്രിയപ്പെട്ട സിനിമയില്‍ ഞാനൊരു കറുത്ത ബിഎംഡബ്ല്യൂ കണ്ടു. വലുതാകുമ്പോള്‍ അതുപോലെ ഒന്നു വേണമെന്ന് ആഗ്രഹിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വളര്‍ന്നപ്പോഴും എന്റെ മനസില്‍ ആ സ്വപ്‌നം അവശേഷിച്ചു. കാലം കടന്നുപോയി സ്‌റ്റേജുകളില്‍ നിന്ന് സ്‌റ്റേജുകളിലേക്കും ആളുകളില്‍ നിന്ന് ആളുകളിലേക്കും സ്ഥലങ്ങളില്‍ നിന്ന് സ്ഥലങ്ങളിലേക്കും ഞാന്‍ മാറി. ആ സ്വപ്‌നം മാത്രം മാറ്റമില്ലാതെ ഉണ്ടായിരുന്നു. ഞാന്‍ പഠിച്ചത് എന്തെന്നാല്‍ നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ നിങ്ങളുടെ സ്വപ്‌നങ്ങളെയെല്ലാം യാഥാര്‍ത്ഥ്യമാക്കാനാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു