ചലച്ചിത്രം

'അത് എന്റെ അഭിപ്രായം, സത്യം പറയാൻ മടിയില്ല'; മോദിയേയും അംബേദ്കറെയും താരതമ്യം ചെയ്തതിൽ മാപ്പു പറയില്ലെന്ന് ഇളയരാജ

സമകാലിക മലയാളം ഡെസ്ക്

ന്ത്യൻ ഭരണഘടനാ ശിൽപിയും സാമൂഹ്യ പരിഷ്കർത്താവുമായ ഡോക്ടർ ബിആർ അംബേദ്കറേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും താരതമ്യം ചെയ്തത് പുറത്തുവന്നതിനു പിന്നാലെ ഇളയരാജയ്ക്ക് എതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇപ്പോൾ തന്റെ പരാമർശത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇളയരാജ.  സഹോദരന്‍ ഗംഗൈ അമരന്‍ വഴിയാണ് ഈ വിഷയത്തിൽ മാപ്പു പറയില്ലെന്ന് ഇളയരാജ അറിയിച്ചത്. 

എന്റെ അഭിപ്രായങ്ങളാണ് ഞാന്‍ പറയുന്നത്. സത്യം ഒരിക്കലും പറയാന്‍ മടിക്കുകയില്ല. ഇതിനെ രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല- ഇളയരാജ പറഞ്ഞു. ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച 'അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്‌സ് ഐഡിയാസ് പെര്‍ഫോമേഴ്‌സ് ഇംപ്ലിമെന്റേഷന്‍' എന്ന പുസ്തകത്തിന്റെ മുഖവുരയിലാണ് ഇളയരാജയുടെ താരതമ്യം ഉള്ളത്. 

സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് ഇരുവരും. പട്ടിണിയും അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥയും ഇരുവരും നേരിട്ടിട്ടുണ്ട്‌. അവയെ ഇല്ലാതാക്കുന്നതിന് ഇരുവരും പ്രവര്‍ത്തിച്ചു. ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി വലിയ സ്വപ്‌നങ്ങള്‍ കണ്ടവരാണ്, ചിന്തകളിൽ മാത്രം ഒതുങ്ങാതെ ഇരുവരും പ്രയോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നു.- ഇളയരാജ കുറിച്ചു. സമൂഹത്തിന്റെ മാറ്റത്തിനായും സ്ത്രീകളുടെ ഉന്നമനത്തിനായും കൊണ്ടുവന്ന മുത്തലാഖ് നിരോധനം, ബേട്ടി ബചാവോ ബേടി പഠാവോ തുടങ്ങിയവയിലൂടെ അംബേദ്കര്‍ മോദിയെക്കുറിച്ച് അഭിമാനിക്കുന്നുണ്ടാകുമെന്നും ഇളയരാജ കൂട്ടിച്ചേര്‍ത്തു. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹരിയാന: ഉടന്‍ വിശ്വാസവോട്ട് വേണമെന്ന് ജെജെപി; ഗവര്‍ണറെ കാണാന്‍ സമയം തേടി കോണ്‍ഗ്രസ്

എന്താണ് വാട്‌സ്ആപ്പില്‍ എത്തുന്ന പുതിയ 'ഓഡിയോ കോള്‍ ബാര്‍' ?

രണ്ടു ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് ചൂട് 39 ഡിഗ്രി തന്നെ

കോഴിക്കോട്ട് 61കാരന്റെ മരണം കൊലപാതകം, മകന്‍ കസ്റ്റഡിയില്‍; തെളിയിച്ച് പൊലീസ്

'അവർ കടന്നു കയറിയത്, പൊലീസിനെ കുറ്റം പറയാനാകില്ല': അന്വേഷണം അനാവശ്യമെന്ന് 'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ