ചലച്ചിത്രം

"എന്തിനാണ് അവൾക്കിത്ര ധൃതി"; പ്രസവിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ജോലിക്കെത്തിയതിന് വിമർശിച്ചവരുണ്ട്: തുറന്നുപറഞ്ഞ് ഭാരതി സിങ്ങ് 

സമകാലിക മലയാളം ഡെസ്ക്

പ്രസവിച്ച് ആഴ്ചകൾക്കുള്ളിൽ ജോലിക്കെത്തിയതിന് തന്നെ പലരും വിമർശിച്ചിട്ടുണ്ടെന്ന് പ്രമുഖ ഹാസ്യതാരം ഭാരതി സിങ്ങ്. മകൻ പുറന്ന് 12 ദിവസങ്ങൾക്ക് ശേഷം ഷൂട്ടിങ്ങിനെത്തിയതിനാണ് താരത്തിന് വിമർശനം നേരിടേണ്ടിവന്നത്. എന്നാൽ കൂഞ്ഞുണ്ടായി എന്നുകരുതി ദീർഘനാൾ വിശ്രമിക്കാം എന്ന അവസ്ഥയല്ലെന്നും ഏറ്റെടുത്ത ചുമതലകൾ പൂർത്തിയാക്കേണ്ടത് കടമയാണെന്നും ഭാരതി പറഞ്ഞു. 

"നിങ്ങളുടെ സ്നേഹമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. ചിലർ എന്നെ അഭിനന്ദിക്കുകയും ശക്തയാണ് എന്ന് പറയുകയും ചെയ്യാറുണ്ട്. പക്ഷെ അവൾ കുഞ്ഞിനെ ഉപേക്ഷിച്ച് വന്നെന്ന് പറഞ്ഞ് എന്നെ വിമർശിക്കുന്നവരും ഉണ്ട്. എന്തിനാണ് അവൾക്കിത്ര ധൃതി എന്നാണ് അക്കൂട്ടർ ചോദിക്കുന്നത്. ആളുകൾ പല തരത്തിലുള്ള അഭിപ്രായങ്ങൾ പറയും അതിൽ പോസിറ്റീവായതിന് മാത്രം നമ്മൾ ശ്രദ്ധ കൊടുക്കണം. ഒരുപാടുനാൾ വിശ്രമിക്കാൻ സമയമെടുത്തേക്കാം എന്ന കരുതാൻ മാത്രം മാലാഖമാരല്ല ഞങ്ങൾ. ഒരുപാട് സ്ത്രീകൾ ഒരു മാസം മാത്രം പ്രായമായ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ജോലിക്കായി ഇറങ്ങുന്നുണ്ട്" , ഭാരതി പറഞ്ഞു. 

ഏറ്റെടുത്ത ഒരുപാട് ചുമതലകൾ ചെയ്തുതീർക്കാനുണ്ട്. കുഞ്ഞിനെ ഉപേക്ഷിച്ച് പുറത്തിറങ്ങേണ്ടിവരും. പക്ഷെ നമുക്ക് വീട്ടിലും ഒരുപാട് ആളുകളുണ്ട്. വീട്ടിൽ നിറയെ ആളുകളാണ്. കുഞ്ഞ് എപ്പോവു അവരോടൊപ്പം ആഘോഷിക്കുകയാണ്, താരം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പുതിയ റെക്കോര്‍ഡ് ഇടുമോ?, 54,000 കടന്ന് വീണ്ടും സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ

ബോക്‌സ്‌ഓഫീസ് കുലുക്കാൻ കച്ചമുറുക്കി ചന്തുവും നീലകണ്ഠനും നാ​ഗവല്ലിയും; മലയാള സിനിമയ്‌ക്ക് റീ-റിലീസുകളുടെ കാലം

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി

'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍ - വീഡിയോ