ചലച്ചിത്രം

'നിങ്ങളുടെ പ്രതികരണങ്ങൾ വേദനിപ്പിച്ചു, ഇനി ആവർത്തിക്കില്ല'; ഷാരുഖിനൊപ്പമുള്ള പരസ്യത്തിന് പിന്നാലെ ക്ഷമ പറഞ്ഞ് അക്ഷയ് കുമാർ

സമകാലിക മലയാളം ഡെസ്ക്

പാൻ മസാലയുടെ പരസ്യത്തിൽ അഭിനയിച്ചത് വൻ വിമർശനങ്ങൾക്ക് കാരണമായതിന് പിന്നാലെ ക്ഷമാപണവുമായി അക്ഷയ് കുമാർ. ആരാധകരുടെ പ്രതികരണം തന്നെ വേദനിപ്പിച്ചെന്നും ഇനി പാൻ മസാല പര‌സ്യത്തിൽ അഭിനയിക്കില്ലെന്നുമാണ് താരം പറഞ്ഞത്. പരസ്യത്തില്‍ നിന്ന് ലഭിച്ച പണം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും താരം വ്യക്തമാക്കി. ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാനും അജയ് ദേവ്​ഗണിനുമൊപ്പമാണ് അക്ഷയ് പാൻ മസാല പരസ്യത്തിൽ അഭിനയിച്ചത്. 

ആരാധകരോടും അഭ്യുദേയകാക്ഷികളോട് ഞാൻ ക്ഷമ ചോദിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ നിങ്ങളുടെ പ്രതികരണങ്ങള്‍  തന്നെ വല്ലാതെ വേദനിപ്പിച്ചു. പുകയിലെ ഉപയോഗത്തെ ഒരിക്കലും ഞാൻ പിന്തുണയ്‍ക്കില്ല. വിമല്‍ എലൈച്ചിയുടെ പരസ്യങ്ങള്‍ കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ ഞാൻ മനസിലാകുന്നു. പരസ്യത്തില്‍ നിന്ന് ഞാൻ പിൻമാറുന്നു. അതില്‍ നിന്ന് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കും. ഞാനുമായുള്ള കരാര്‍ അവസാനിക്കുന്നതുവരെ പരസ്യം സംപ്രേഷണം ചെയ്യും. എന്നാല്‍ ഭാവിയിൽ ഇത്തരം തെരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധിക്കും. എല്ലാവരുടെയും സ്‍നേഹം പ്രതീക്ഷിക്കുന്നു.- അക്ഷയ് കുമാർ കുറിച്ചു.

ബോളിവുഡിലെ സൂപ്പർതാരങ്ങൾ അഭിനയിച്ച വമ്പൻ പരസ്യമായിരുന്നു ഇത്. പുകയില പരസ്യങ്ങളില്‍ അഭിനിയിക്കില്ലെന്ന് മുമ്പ് പറഞ്ഞ നടനാണ് അക്ഷയ് കുമാര്‍. അക്ഷയ് കുമാര്‍ ഒരു അവസരവാദിയാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് അക്ഷയ് കുമാര്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'വായും ചെവിയുമില്ലാതെ മാസം തികയാതെ ജനിച്ചവരാണ് മോദി വിമർശകർ'; ഭാ​ഗ്യരാജ് വിവാദത്തിൽhttps://www.samakalikamalayalam.com/chalachithram-film/2022/apr/21/bhagyaraj-calls-modis-critics-prematurely-born-without-eyes-ears-apologized-147309.html

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി