ചലച്ചിത്രം

മിതാലി രാജായി തപ്സി പന്നു; 'സബാഷ് മിതു' റിലീസ് പ്രഖ്യാപിച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന 'സബാഷ് മിതു' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. തപ്സി പന്നു നായികയാകുന്ന ചിത്രം ജൂലൈ 15ന് തിയറ്ററുകളില്‍ എത്തും. ഫെബ്രുവരിയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് പറഞ്ഞരുന്നെങ്കിലും കോവിഡിനെത്തുടർന്നാണ് റിലീസ് നീട്ടിയത്. 

തപ്‌സിയാണ് ചിത്രത്തിൽ മിതാലിയുടെ വേഷത്തില്‍ എത്തുന്നത്. ശ്രീജിത്ത് മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. "ഒരു സ്വപ്നവും അത് സാക്ഷാത്കരിക്കാനുള്ള പദ്ധതിയുമുള്ള ഒരു പെൺകുട്ടിയെക്കാൾ ശക്തമായ മറ്റൊന്നില്ല! ഈ "ജെന്റിൽമാൻ ഗെയിമിൽ" ബാറ്റുമായി തന്റെ സ്വപ്നത്തെ പിന്തുടരുന്ന അത്തരത്തിലുള്ള ഒരു പെൺകുട്ടിയുടെ കഥയാണിത്. #ShabaashMithu 2022 ജൂലൈ 15-ന് തിയേറ്ററുകളിലെത്തും", തപ്സി കുറിച്ചു. 

നിലവില്‍ ഇന്ത്യൻ ടീമിന്റെ ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനാണ് മിതാലി രാജ്. ഏഴായിരം റണ്‍സ് മറികടന്ന അന്താരാഷ്‍ട്ര ക്രിക്കറ്റിലെ ഒരേയൊരു വനിതാ ക്രിക്കറ്റ് താരവും മിതാലിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്