ചലച്ചിത്രം

തോക്കിനു പിന്നാലെ, ലാൻഡ് ക്രൂസർ ബുള്ളറ്റ് പ്രൂഫാക്കി സൽമാൻ ഖാൻ; വധഭീഷണിയെ തുടർന്ന് സുരക്ഷ വീണ്ടും കൂട്ടി താരം

സമകാലിക മലയാളം ഡെസ്ക്

വധഭീഷണിക്കു പിന്നാലെ ബോളിവുഡ് സൂപ്പർതാരം തന്റെ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം താരം തോക്കിന്റെ ലൈസൻസ് ലഭിച്ചിരുന്നു. ഇപ്പോൾ സഞ്ചരിക്കാൻ ബുള്ളറ്റ്പ്രൂഫ് വാഹനം വാങ്ങിയിരിക്കുകയാണ് താരം. ടൊയോട്ടയുടെ ലാൻഡ് ക്രൂസറാണ് ബുള്ളറ്റ് പ്രൂഫാക്കി മാറ്റിയത്. 

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ പിതാവിനും നേരെ വധഭീഷണി ഉയര്‍ന്നത്. മൂസെവാലയുടെ ഗതി നിങ്ങള്‍ക്കമുണ്ടാവും എന്നാണ് സല്‍മാന് ലഭിച്ച കത്തില്‍ പറഞ്ഞിരുന്നത്. വാഹനത്തിൽ സഞ്ചരിച്ചിരുന്ന മൂസെവാലയെ അക്രമികൾ തടഞ്ഞ് വെടിവച്ച് കൊല്ലുകയായിരുന്നു. ഇതോടെയാണ് താരം ബുള്ളറ്റ് പ്രൂഫ് വാഹനത്തിലേക്ക് മാറിയത്. 

ബിഎം‍ഡബ്ല്യു, ബെൻസ്, ലാൻഡ് റോവർ തുടങ്ങിയ നിർമാതാക്കളെപ്പോലെ ടൊയോട്ട കവചിതവാഹനങ്ങൾ നിർമിക്കുന്നില്ല. ഉപഭോക്താക്കള്‍ തന്നെ സ്വന്തം നിലയ്ക്ക് സുരക്ഷ നൽകുകയാണ് പതിവ്. സൽമാൻ ഖാനും തന്റെ കഴിഞ്ഞ തലമുറ ലാൻഡ് ക്രൂസർ ബുള്ളറ്റ് പ്രൂഫ് ആക്കി മാറ്റുകയായിരുന്നു. 2017 ൽ റജിസ്റ്റർ ചെയ്ത വാഹനത്തിന് ഏകദേശം 1.5 കോടി രൂപയാണ് വില. വാഹനത്തിന്റെ ചില്ലുകളും ബോഡിയുമെല്ലാം ബുള്ളറ്റ് പ്രൂഫാക്കി മാറ്റിയിട്ടുണ്ട്. കൂടുതൽ കട്ടിയുള്ള ഗ്ലാസുകളും ബോഡി പാനലുകൾ നൽകിയാണ് വാഹനത്തിലെ ആളുകളെ വെടിവെയ്പ്പിൽ നിന്നും ഗ്രനേജ് ആക്രമണക്കിൽ നിന്നുമെല്ലാം സുരക്ഷിതമാക്കുന്നത്. 

വധഭീഷണിയെ തുടർന്ന് ജൂലൈ 22-നാണ് തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയത്. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് താരത്തിനു നല്‍കിയിരിക്കുന്നത്. അതേസമയം ഏത് തോക്ക് ഉപയോഗിക്കാം എന്ന കാര്യം പൊലീസ് വ്യക്തമായിട്ടില്ല. പോയിന്റ് 32 കാലിബര്‍ പിസ്റ്റളോ, റിവോള്‍വറോ ആയിരിക്കും സല്‍മാന്‍ ഉപയോഗിക്കുകയെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു