ചലച്ചിത്രം

'നടിക്കൊപ്പം എന്നതിലുപരി ഞാൻ സത്യത്തിനൊപ്പം'; കുഞ്ചാക്കോ ബോബൻ

സമകാലിക മലയാളം ഡെസ്ക്

ടിയെ ആക്രമിച്ച കേസിൽ താൻ നിന്നത് സത്യത്തിനൊപ്പമാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ. തനിക്ക് അറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും അതിൻ്റെ പരിണിതഫലം എന്തുതന്നെയാണെങ്കിലും സത്യം വിജയിക്കുമെന്നും താരം പറഞ്ഞു. പുതിയ ചിത്രം 'ന്നാ താൻ കേസ് കൊടിന്റെ പ്രൊമോഷൻ പരിപാടികളിൽ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. 

"നടിക്കൊപ്പം എന്നതിനേക്കാൾ ഉപരി ഞാൻ സത്യത്തിനൊപ്പം ആണ് നിന്നിട്ടുള്ളത്. സത്യം വിജയിക്കും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അത് ആരുടെ ഭാഗത്താണ് എങ്കിലും. അത് മാത്രമാണ് എനിക്ക് ഇപ്പോൾ പറയാൻ ഉള്ളത്. എൻ്റെ ഭാഗത്ത്, എനിക്കറിയാവുന്ന കാര്യങ്ങൾ, അല്ലെങ്കിൽ ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ അത് അതേപോലെയാണ് ഞാൻ പറഞ്ഞിട്ടുള്ളത്. അതിൻ്റെ പരിണിതഫലം എന്തുതന്നെയാണ് എങ്കിലും സത്യം വിജയിക്കും. അതിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്, അത് ആരുടെ ഭാഗത്താണ് എങ്കിലും,"- കുഞ്ചാക്കോ ബോബൻ പറഞ്ഞു. 

രതീഷ് ബാലകൃഷ്‍ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. കുഞ്ചാക്കോ ബോബൻ വ്യത്യസ്ത ലുക്കിൽ എത്തുന്ന ചിത്രം ഈ മാസം 11നാണ് തിയറ്ററിൽ എത്തുന്നത്. തമിഴ് താരം ഗായത്രി ശങ്കർ ആണ് ചിത്രത്തിൽ നായികയാവുന്നത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബൻ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. രാജേഷ് മാധവൻ, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിലെ ​ഗാനങ്ങളും പോസ്റ്ററുകളുമെല്ലാം ഇതിനോടകം വൻ വൈറലാണ്. 
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും