ചലച്ചിത്രം

552 തീയറ്ററുകളില്‍ ഗാന്ധി സിനിമ, പ്രദര്‍ശനം സൗജന്യം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് തെലങ്കാനയിലെ തീയറ്ററുകളില്‍ ഗാന്ധി സിനിമയുടെ സൗജന്യ പ്രദര്‍ശനം. സംസ്ഥാനത്തെ 552 തീയറ്ററുകളില്‍ ഈ മാസം ഒന്‍പതു മുതല്‍ 22 വരെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

രാവിലെ 10 മുതല്‍ 1.15 വരെയാണ് റിച്ചാര്‍ഡ് ആറ്റന്‍ബറോ ഒരുക്കിയ ഗാന്ധി സൗജ്യമായി കാണിക്കുക. 22 ലക്ഷം സ്‌കൂള്‍ കുട്ടികള്‍ ചിത്രം കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 

1893 മുതല്‍ 1948 വരെയുള്ള ഗാന്ധിയുടെ ജീവിതമാണ്, ഓസ്‌കര്‍ പുരസ്‌കാരം നേടിയ ചിത്രം പറയുന്നത്. ഇന്ത്യ-ബ്രിട്ടന്‍ സംയുക്ത സംരഭമായി നിര്‍മിച്ച ചിത്രം 1982 നവംബര്‍ 30നാണ് ഇന്ത്യയില്‍ റിലീസ് ചെയ്തത്. 11 ഓസ്‌കര്‍ നോമിനേഷന്‍ നേടിയ ചിത്രം മികച്ച സിനിമയ്ക്കും സംവിധായകനും നടനും ഉള്‍പ്പെടെ എട്ട് അവാര്‍ഡുകള്‍ നേടി. ബെന്‍ കിങ്‌സിലിയാണ് ഗാന്ധിയായി വേഷമിട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്