ചലച്ചിത്രം

'തല്ലുമാല' താരങ്ങൾ എത്തുന്നു; ഒഴുകിയെത്തി ജനം; കാൽ കുത്താൻ ഇടമില്ലാതെ തിങ്ങിനിറഞ്ഞ് മാൾ; പരിപാടി റദ്ദാക്കി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ടൊവിനോ നായകനാകുന്ന തല്ലുമാല നാളെ തിയേറ്ററുകളിൽ എത്തുകയാണ്. അതിനിടെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ ചിത്രത്തിന്റെ പ്രമോഷൻ പരിപാടി റദ്ദാക്കിയ വാർത്തകളാണ് പുറത്തു വരുന്നത്. 

അനിയന്ത്രിതമായി ജനങ്ങൾ തടിച്ചുകൂടി അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് ചിത്രത്തിന്റെ പ്രമോഷൻ പരിപാടി റദ്ദാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. മാളിൽ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിന്റെ വീഡിയോകളും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

പ്രമോഷന്റെ ഭാ​ഗമായി ഹൈലൈറ്റ് മാൾ സന്ദർശിക്കാൻ ചിത്രത്തിലെ അഭിനേതാക്കൾ എത്തുമെന്ന് അറിഞ്ഞ് ഇവരെ കാണാനാണ് ജനം ഒഴുകിയെത്തിയത്. ആളുകൾ കൂട്ടമായി എത്തിയതോടെ എസ്കലേറ്ററിലടക്കം കാല് കുത്താൻ ഇടമില്ലാത്ത അവസ്ഥയിലായിരുന്നു. 

ഇത്തരം അവസ്ഥകൾ വലിയ ദുരന്തങ്ങൾ വരുത്തിവയ്ക്കുമെന്ന് വീഡിയോക്ക് താഴെ പലരും അഭിപ്രായപ്പെട്ടു. മാൾ അധികൃതരും സംഘാടകരും കൃത്യമായ നടപടികൾ സ്വീകരിച്ച് മാത്രമേ ഇത്തരം പരിപാടികൾ നടത്താകുവെന്നും ചിലർ കുറിച്ചു. 

കഴിഞ്ഞ മാസം ലുലു മാളിന്റെ തിരുവനന്തപുരം, കൊച്ചി ഔട്ട്‌ലെറ്റുകളിലും സമാനമായി ജനക്കൂട്ടം തിങ്ങനിറഞ്ഞ വാർത്തകൾ വന്നിരുന്നു.  അർധ രാത്രിയിലും ജനക്കൂട്ടം എത്തിയതോടെ മാൾ പിറ്റേന്ന് കാലത്ത് വരെ പ്രവർത്തിച്ച സാഹചര്യവും അന്നുണ്ടായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്