ചലച്ചിത്രം

'വേദനയിൽ നിന്ന് അമ്മ മോചിതയായി'; വാഹനാപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നടി അന്ന ഹേഷ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലോസ് ആഞ്ചെലസ്; ഹോളിവുഡ് നടി ആന്‍ ഹേഷ് വാഹനാപകടത്തിൽ മരിച്ചു. 53 വയസായിരുന്നു.ഒരാഴ്ച മുൻപുണ്ടായ വാഹനാപകടത്തിൽ ആൻ ഹേഷിന്റെ തലച്ചോറിന് സാരമായി ക്ഷതമേല്‍ക്കുകയും ഗുരുതമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. കുടുംബമാണ് മരണവിവരം പുറത്തുവിട്ടത്. 

അപകടത്തിൽ തലച്ചോറിന്റെ പ്രവർത്തനം പൂർണമായി അവസാനിച്ചിരുന്നു. എന്നാൽ ഹൃദയം പ്രവർത്തിക്കുന്നതിനാൽ അവയവയ ദാനത്തിനു വേണ്ടി ലൈഫ് സപ്പോർട്ടിൽ തുടരുകയാണ്. ‍ഞങ്ങൾക്ക് അമ്മയെ നഷ്ടപ്പെട്ടുവെന്നും വേദനയിൽ നിന്ന് അമ്മ മോചിതയായി എന്നുമാണ് ആന്‍ ഹേഷിന്റെ മക്കൾ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. 

ഈ മാസം അഞ്ചിനാണ് ലോസ് ആഞ്ചെലസ്സിലെ മാര്‍ വിസ്റ്റയിലുള്ള വാള്‍ഗ്രോവ് അവന്യൂവില്‍ വെച്ച് അപകടമുണ്ടായത്. ഹേഷിന്റെ കാര്‍ ഒരു കെട്ടിടത്തില്‍ ഇടിക്കുകയും തീ പിടിക്കുകയുമായിരുന്നു. കാര്‍ അമിതവേഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഹേഷിനെ പുറത്തെടുത്തത്. ഹേഷിന്റെ പ്രാഥമിക രക്ത പരിശോധനയില്‍ ഫെന്റനൈല്‍, കൊക്കെയ്ന്‍ എന്നീ മയക്കുമരുന്നുകളുടെ അളവ് കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ചികിത്സയ്ക്ക് വേദന കുറയ്ക്കാന്‍ ഉപയോഗിച്ചാതാകാം എന്നാണ് പോലീസ് പറയുന്നത്. മാനസിക പ്രശ്‌നങ്ങള്‍ക്ക് ഹേഷ് ചികിത്സ തേടിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ടെലിവിഷന്‍ സീരിസുകളിലൂടെയാണ് ആന്‍ ഹേഷ് കലാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അനതര്‍ വേള്‍ഡിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. 1991 ല്‍ ഡേ ടൈം എമ്മി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1990-കളിലെ 'ഡോണി ബ്രാസ്‌കോ', 'സിക്സ് ഡേയ്സ്, സെവന്‍ നൈറ്റ്സ്' എന്നീ സിനിമകളിലൂടെയും പ്രശസ്തി നേടി. ടോക്ക് ഷോ അവതാരക എലന്‍ ഡിജെനെറസുമായുള്ള പ്രണയ ബന്ധത്തിന്റെ പേരില്‍ ഹേഷ് വാര്‍ത്തകളിലിടം നേടി. പിന്നീട് കോള്‍മാന്‍ കോളിയായിരുന്നു ഭര്‍ത്താവ്. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. ഇവരുടെ വിവാഹജീവിതം 2007 ല്‍ അവസാനിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

'മകൻ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ എറണാകുളം മാർക്കറ്റിൽ ജോലിക്ക് പോവും'

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

വീണ്ടും വരുന്നു ബാഹുബലി; പ്രഖ്യാപനവുമായി രാജമൗലി