ചലച്ചിത്രം

ഷൂട്ടിങ്ങിനിടെ നടന്‍ നാസറിന് പരിക്ക്; ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: സിനിമാ സെറ്റില്‍ വച്ചുണ്ടായ അപകടത്തില്‍ നടന്‍ നാസറിന് പരിക്ക്. ഹൈദരാബാദിലെ തെലങ്കാന പൊലീസ് അക്കാദമിയില്‍ 'സ്പാര്‍ക്ക്' എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് പരിക്കേറ്റത്. അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചിത്രത്തിലെ പ്രധാനരംഗം ചിത്രീകരിക്കുന്നതിനിടെ നാസര്‍ കോണിപ്പടിയില്‍നിന്ന് തെന്നി വീഴുകയായിരുന്നു. കണ്ണിനാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാസറിന്റെ കുടുംബം അറിയിച്ചു.

അരവിന്ദ് കുമാര്‍ രവിവര്‍മ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്പാര്‍ക്ക്. സുഹാസിനി മണിരത്‌നം, മെഹ്‌റിന്‍ പീര്‍സാദ, സായാജി ഷിന്‍ഡെ തുടങ്ങിയവരും ചിത്രീകരണത്തിനിടെ ഉണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം