ചലച്ചിത്രം

"ഉയിരിൻ നദിയേ..." രണ്ട് കോടി സ്നേഹം; സന്തോഷം പങ്കുവച്ച് ആഷിഖ് അബു 

സമകാലിക മലയാളം ഡെസ്ക്

2017 ഡിസംബറിലാണ് ആഷിക് അബുവിന്റെ 'മായാനദി' എന്ന പ്രണയനദി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സിനിമയും അതിലെ പാട്ടുകളും ഒരുപോലെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. അപ്പുവും മാത്തനും ഇന്നും സിനിമാപ്രേമികളുടെ ഇഷ്ടകഥാപാത്രങ്ങളാണ്. ഇപ്പോഴിതാ ഏറെ ആരാധകരുള്ള മായാനദിയിലെ 'ഉയിരിൻ നദിയെ...' എന്ന പാട്ട് യൂട്യൂബിൽ രണ്ട് കോടി കാഴ്ച്ചക്കാരെ പിന്നിട്ടിരിക്കുകയാണ്. ആഷിക് അബുവാണ് ഈ സന്തോഷം പങ്കുവച്ചത്. 

മായാനദിയിലെ ആദ്യം പുറത്തുവിട്ട പാട്ടാണ് ഉയിരിൻ നദിയെ... ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ചേർന്നഭിനയിച്ച പ്രണയരംഗങ്ങൾക്ക് റെക്‌സ് വിജയനാണ് ഈണം നൽകിയിരിക്കുന്നത്. റെക്‌സ് വിജയനും, നേഹ എസ് നായരും ചേർന്ന് ഈ ഹാനം ആലപിച്ചത്. 

"ഈ പാട്ട് ഏറ്റവും കൂടുതൽ മനസിൽ തട്ടിയത് പ്രണയിച്ചവർക്ക് അല്ല. ജീവിതത്തിൽ ഒരിക്കൽ പോലും പ്രണയിക്കാൻ സാധിക്കാതെ പോയവർക്ക് ആണ്." , "മായാനദി വേറൊരു ഫീലിംഗ് ആണ്. നമ്മളിൽ ചിലരുടെ എങ്കിലും ജീവിതം എഴുതി കാണിച്ച സിനിമ" ,  "അപ്പുവും മാത്തനും മനസ്സിൽ പതിഞ്ഞു പോയി..." എന്നുതുടങ്ങി "എന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായ പാട്ട്..... എത്ര മനോഹരം", എന്നെല്ലാമാണ് പാട്ടിന്റെ കമന്റ് ബോക്സിൽ നിറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ