ചലച്ചിത്രം

ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ല; ഉറപ്പു ലഭിച്ചതായി എന്‍എസ് മാധവന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പു ലഭിച്ചതായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ഇതിനു കേരള ഫിലിം ചേംബറിനു നന്ദി പറയുന്നതായും മാധവന്‍ ട്വിറ്ററിലൂടെ അറിയിച്ചു. 

ഹേമന്ദ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹിഗ്വിറ്റ എന്നു പേരിട്ടതില്‍ ദുഃഖമുണ്ടെന്ന് നേരത്തെ മാധവന്‍ പറഞ്ഞിരുന്നു. കൊളംബിയയുടെ ഗോളിയായിരുന്ന ഹിഗ്വിറ്റയെ പരാമര്‍ശിച്ച് ആ പേരില്‍ താന്‍ എഴുതിയ കഥ ചൂണ്ടിക്കാട്ടിയായിരുന്നു മാധവന്റെ എതിര്‍പ്പ്. ഇക്കാര്യത്തില്‍ മാധവനെ അനുകൂലിച്ചും എതിര്‍ത്തും ഒട്ടേറെ പേര്‍ രംഗത്തുവന്നതോടെ വിവാദം കൊഴുത്തു. ഇതിനിടയിലാണ് ഫിലിം ചേംബറിന്റെ ഇടപെടല്‍.

ഈ പേരുമായി മുന്നോട്ടുപോവുന്നതിന് മാധവന്റെ അനുമതി വേണമെന്ന് ഫിലിം ചേംബര്‍ നിര്‍ദേശിച്ചതായാണ് സൂചന. 

ഹേമന്ദ് നായരുടെ സിനിമയ്ക്ക് എല്ലാ വിജയാശംസയും നേരുന്നതായി മാധവന്‍ ട്വീറ്റില്‍ പറഞ്ഞു.

അതേസമയം ചേംബറിന്റെ തീരുമാനം അറിയിച്ചിട്ടില്ലെന്ന് സംവിധായകന്‍ ഹേമന്ദ് നായര്‍ പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത